ശ്രീരാമാഭിഷേകാരംഭം
എങ്കിലോ രാജാദശരഥനേകദാ സങ്കലിതാനന്ദമാമ്മാറിലിരിക്കുമ്പോള്‍ 270 പങ്കജസംഭവപുത്രന്‍ വസിഷ്ഠനാം താന്‍ കുലാചാര്യനെ വന്ദിച്ചു ചൊല്ലിനാന്‍ . “പൌരജനങ്ങളും മന്ത്രിമുഖ്യന്മാരും ശ്രീരാമനെ പ്രശംസിക്കുന്നിതെപ്പോഴും ഓരോ ഗുണഗണം കണ്ടവര്‍ക്കുണ്ടക- താരിലാനന്ദമേതിനില്ല സംശയം. വൃദ്ധനായ് വന്നിതു ഞാനുമൊട്ടാകയാല്‍ പുത്രരില്‍ ജ്യേഷ്ഠനാം രാമകുമാരനെ പുത്രലീപരിപാലനാര്‍ത്ഥമഭിഷേക- മെത്രയും വൈകാതെ ചെയ്യേണമെന്നു ഞാന്‍ 280 കല്‍പ്പിച്ചതിപ്പോഴങ്ങിനെയെങ്കില- തുള്‍പ്പൂവിലോര്‍ത്തു നിയോഗിക്കയും വേണം. ഇപ്രജകള്‍ക്കനുരാഗമവങ്കലു- ണ്ടെപ്പോഴുമതേറ്റമതോര്‍ത്തു കണ്ടീലയോ? വന്നീല മാതുലനെക്കാണ്മതിന്നേറെ മുന്നമേ പോയ ഭരതശത്രുഘ്നന്മാര്‍. വന്നു മുഹൂര്‍ത്തമടുത്തദിനംതന്നെ പുണ്യമതീവ പുഷ്യം നല്ല നക്ഷത്രം എന്നാലവര്‍ വരുവാന്‍ പാര്‍ക്കയില്ലിനി- യൊന്നുകൊണ്ടുമതു നിര്‍ണ്ണയം മാനസേ. 290 എന്നലതിനു വേണ്ടുന്ന സംഭാരങ്ങ- ളിന്നു തന്നേ ബത സംഭരിച്ചീടണം. രാമനോടും നിന്തിരുവടി വൈകാതെ സാമോദമിപ്പൊഴേ ചെന്നറിയിക്കണം തോരണപങ്‌ക്തികളെല്ലാമുയര്‍ത്തുക ചാരുപതാകകളോടുമത്യുന്നതം ഘോരമായുള്ള പെരുമ്പറനാദവും പുരിക്ക ദിക്കുകളൊക്കെ മുഴങ്ങവേ” മാനവനായ ദശരഥനാദരാല്‍ പിന്നെസ്സുമന്ത്രരെ നോക്കിയരുള്‍ചെയ്തു. 300
|