നാരദ-രാഘവസംവാദം
എങ്കിലൊരുദിനം ദാശരഥി രാമന്‍ പങ്കജലോചനന്‍ ഭക്തപരായണന്‍ മംഗലദേവതാകാമുകന്‍! രാഘവ- നംഗജനാശനവന്ദിതന്‍ കേശവന്‍ അംഗജലീലപൂണ്ടന്തപുരത്തിങ്കല്‍ മംഗലഗാത്രിയാം ജാനകിതന്നോടും 60 നീലോല്പലദളശ്യാമളവിഗ്രഹന്‍ നീലോല്പലലോലവിലോചനന്‍ നീലോപലാഭന്‍ നിരുപമന്‍ നിര്‍മ്മലന്‍ നീലഗണപ്രിയന്‍ നിത്യന്‍ നിരാമയന്‍ രത്നാഭരണവിഭൂഷിതദേഹനായ് രത്നസിംഹാസനംതന്മേലനാകുലം രത്നദണ്ഡംപൂണ്ട വെഞ്ചാമരംകൊണ്ടു പത്നിയാല്‍ വീജിതനായതികോമളന്‍ ബാലനിശാകരഫാലദേശേ ലസ- മാലേയപങ്കമലങ്കരിച്ചങ്ങിനെ 70 ബാലാര്‍ക്കകൌസ്തുഭകന്ധരന്‍ പ്രാലേയഭാനുസമാനനയാ സമം’ ലീലയാ താംബൂലചര്‍വ്വണാദ്യൈരതി വേലം വിനോദിച്ചിരുന്നരുളുന്നേരം ആലോകനാര്‍ത്ഥം മഹാമുനി നാരദന്‍ ഭൂലോകമപ്പോളലങ്കരിച്ചീടിനാന്‍ മുഗ്ദ്ധശരച്ചന്ത്രതുല്യതേജസ്സൊടും ശുദ്ധസ്ഫടികസങ്കാശശരീരനായ് സത്വരമംബരത്തിങ്കല്‍നിന്നാദരാ- ത്തത്രൈവ വേഗാലവതരിച്ചീടിനാന്‍ 80 ശ്രീരാമദേവനും സംഭ്രമം കൈക്കൊണ്ടു നാരദനക്കണ്ടെഴുന്നേറ്റു സാദരം നാരീമണിയായ ജാനകിതന്നോടും പാരില്‍ വീണാശു നമസ്കരിച്ചീടിനാന്‍ പാദ്യാസനാചമനീയാര്‍ഘ്യപൂര്‍വ്വക- മാദ്യേനപൂജിതനായൊരു നാരദന്‍ നന്നിയോഗത്താലിരുന്നൊരു രാഘവന്‍ മന്ദസ്മിതംപൂണ്ടു വന്ദിച്ചു സാദരം മന്ദം മുനിവരന്‍തന്നോടരുള്‍ചെയ്തു “വന്ദേ പദം കരുണാനിധേ! സാമ്പ്രതം 90 നാനാവിഷയസംഗംപൂണ്ടു മേവിന മാനസത്തോടു സംസാരികളായുള്ള മാനവന്മാരായ ഞങ്ങള്‍ക്കു ചിന്തിച്ചാല്‍ ജ്ഞാനിയാകും തവ പാദപങ്കേരുഹം കണ്ടുകൊള്‍വാനതിദുര്‍ല്ലഭം നിര്‍ണ്ണയം പണ്ടു ഞാന്‍ ചെയ്തൊരുപുണ്യഫലോദയം- കൊണ്ടുകാണ്മാനവകാശവും വന്നിതു പുണ്ഡരീകോത്ഭവപുത്ര മഹാമുനേ! എന്നുടെ വംശവും ജന്മവും രാജ്യവു- മിന്നു വിശുദ്ധമായ് വന്നു തപോനിധേ! 100 എന്നാലിനിയെന്തുകാര്യമെന്നും പുന- മെന്നോടരുള്‍ചെയ്കവേണം, ദയാനിധേ എന്തൊരു കാര്യം നിരൂപിച്ചെഴുന്നള്ളീ ? സന്തോഷമുള്‍ക്കൊണ്ടരുള്‍ചെയ്കയും വേണം മന്ദനെന്നാകിലും കാരുണ്യമുണ്ടെങ്കില്‍ സന്ദേഹമില്ല സാധിപ്പിപ്പനെല്ലാമേ” ഇത്ഥമാകര്‍ണ്ണ്യ രഘുവരന്‍തന്നോടു മുഗ്ദ്ധഹാസേന മുനിവരനാകിയ നാരദനും ഭക്തവത്സലനാം മനു- വീരനെ നോക്കിസ്സരസാമരുള്‍ചെയ്തു. 110
|