"സത്യത്തെ ലംഘിക്കയില്ലൊരുനാളും ഞാന്‍ ചിത്തേവിഷാദമുണ്ടാകായ്കതുമൂലം 240 കാലവിളംബനമെന്തിനെന്നല്ലല്ലീ മൂലമതിനുണ്ടതും പറഞ്ഞീടുവാന്‍ കാലാവലോകനം കാര്യസാദ്ധ്യം നൃണാം കമലസ്വരൂപനല്ലോ പരമേശ്വരന്‍ പ്രാരബ്‌ധകര്‍മ്മഫ്ലൌഘക്ഷയം വരു- ന്നേരത്തൊഴിഞ്ഞു മറ്റാവതില്ലാര്‍ക്കുമേ കാരണമാത്രം പുരുഷപ്രയാസമെ- ന്നാരുമറിയാതിരിക്കയുമില്ലല്ലോ നാളെ വനത്തിനു പോകുന്നതുണ്ടു ഞാന്‍ നാളീകലോചനന്‍പാദങ്ങള്‍തന്നാണെ 250 പിന്നെച്ചതുദ്ദശസംവത്സരം വനം- തന്നില്‍ മുനിവേഷമോടു വാണീടുവാന്‍ എന്നാല്‍ നിശാചരവംശവും രാവണന്‍- തന്നെയും കൊന്നു മുടിക്കുന്നതുണ്ടല്ലോ സീതയെകാരണഭൂതയാക്കിക്കൊണ്ടു യാതുധാനാന്വയനാശം വരുത്തുവാന്‍ സത്യമിതെന്നരുള്‍ചെയ്തു രഘുപതി ചിത്തപ്രമോദേന നാരദനന്നേരം രാഘവന്‍ തന്നെ പ്രദക്ഷിണവും ചെയ്തു വേഗേന ദണ്ഡനമസ്കാരവും ചെയ്തു 260 ദേവമുനീന്ദ്രനനുജ്ഞയും കൈക്കൊണ്ടു ദേവലോകം ഗമിച്ചീടിനാനാദരാല്‍. നാരദരാഘവസംവാദമിങ്ങനെ നേരെ പഠിക്കതാന്‍ കേള്‍ക്കതാനോര്‍ക്കയാല്‍ ഭക്തികൈക്കൊണ്ടു ചെയ്യുന്ന മനുഷ്യനു മുക്തി ലഭിക്കുമതിനില്ല സംശയം ശേഷമിന്നും കഥ കേള്‍ക്കണമെങ്കിലോ ദോഷമകലുവാന്‍ ചൊല്ലുന്നതുണ്ടു ഞാന്‍
|