ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഇത്തവണത്തെ വിഷു ഫലം അനുസരിച്ച് ജോലിസ്ഥലം, താമസസ്ഥലം എന്നിവയില്‍ മാറ്റത്തിനു സാദ്ധ്യത കാണുന്നു. എങ്കിലും ഇവ രണ്ടും മെച്ചപ്പെട്ട ഫലം തരുന്നതാണ്. ആദായ മാര്‍ഗ്ഗങ്ങള്‍ പലതും പുതുതായി ഉണ്ടാവും.
പുതിയ പ്രവര്‍ത്തന മേഖലയില്‍ തീര്‍ത്തും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രയത്നിക്കേണ്ടിവരും. എങ്കിലും ശ്രമം ഫലിക്കും. ഭാഗ്യക്കുറി, ഓഹരി വിപണി എന്നിവയിലൂടെ ധനാഗമനത്തിന് സാധ്യത കാണുന്നുണ്ട്.
ആരോഗ്യ രംഗത്ത് ചില്ലറ ശ്വാസ കോശ സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത. അമിതവ്യയം ഒഴിവാക്കുന്നത് ഉത്തമം. ഏത് കാര്യവും നിഷ്പ്രയാസം ചെയ്യാന്‍ കഴിവുണ്ടാവും. പഠനത്തിലെ അലസത ഒഴിവാക്കണം. വിദേശയാത്രക്ക് സാധ്യത. മഹാവിഷ്ണുവിനെ ധ്യാനിക്കുന്നത് ഏറ്റവും ഉത്തമം.
തിരുവോണം
ഇത്തവണത്തെ വിഷുഫലം അനുസരിച്ച് പൊതുവേ മെച്ചമല്ല നിങ്ങള്‍ക്കുള്ളത്. ശാരീരികവും മാനസികവുമായ പല വിഷമതകള്‍ക്കും സാധ്യത ഏറുന്നു. സാമ്പത്തിക രംഗത്ത് പല വിപരീത ഫലങ്ങള്‍ക്കും സാധ്യതയുണ്ട്.
വസ്തു, വാഹനം എന്നിവയുടെ കൈമാറ്റം നടക്കും. ഏതിലും ജാഗ്രത അത്യാവശ്യമാണ്. വാതം, ഹൃദ്രോഗം എന്നിവ സംബന്ധിച്ച് പ്രശ്നങ്ങള്‍ക്ക് സാധ്യത. യാത്രകൊണ്ട് ഉദ്ദേശിച്ച പ്രയോജനം ഉണ്ടായെന്ന് വരില്ല. അയല്‍ക്കാരെക്കൊണ്ട് പ്രയോജനമുണ്ടാവും.
സുഹൃത്തുക്കളുമായി സൌമ്യമനോഭാവത്തോടെ പെരുമാറുക. എന്നാലും ജാമ്യം നില്‍ക്കരുത്. വിദ്യാഭ്യാസ രംഗത്ത് പല തടസങ്ങളും ഉണ്ടായെന്നിരിക്കും. ദേവിഭജന, മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം എന്നിവ ഉദ്ദേശ ഫല സാധ്യതയ്ക്ക് ഉത്തമം.
അവിട്ടം
ഇത്തവണത്തെ വിഷു ഫലം അനുസരിച്ച് അവിട്ടം നക്ഷത്രക്കാര്‍ക്ക് പ്രവര്‍ത്തന മേഖലയില്‍ പല വിഷമതകളും അഭിമുഖീകരിക്കേണ്ടി വരും എന്നാണ് സൂചന. ഏതുകാര്യത്തിലും അമിത വിശ്വസം അരുത്. അധികം അടുപ്പം ഒന്നിലും ആരുമായും അരുത്.
ഏത് പ്രവൃത്തിയിലും തികഞ്ഞ ജാഗ്രതയും സൌമ്യതയും അവശ്യം പ്രകടിപ്പിക്കണം. ആദായം സംബന്ധിച്ച വിഷയങ്ങളില്‍ കൂടുതല്‍ ജാഗ്രത കാട്ടണം. ആരോഗ്യനില പൊതുവെ ഉത്തമം. കുടുംബത്തില്‍ ഐശ്വര്യം കളിയാടും.
വാഹനം, ഭൂമി എന്നിവ ലഭിക്കാന്‍ സാധ്യത. ചില്ലറ അപവാദങ്ങള്‍ക്ക് ഇടയാവും. സുഹൃത്തുക്കളും ബന്ധുക്കളും ഉദ്ദേശിച്ച സമയത്ത് പ്രയോജനപ്പെട്ടെന്ന് വരില്ല. നരസിംഹസ്വാമിയെ ഭജിക്കുന്നത് എല്ലാവിധ കഷ്ടനഷ്ടങ്ങളും ഒഴിവാക്കാന്‍ ഉത്തമം.
ചതയം
എല്ലാവിധത്തിലുമുള്ള ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവുമെന്നതാണ് നിങ്ങള്‍ക്ക് ഇത്തവണത്തെ വിഷുഫലം നല്‍കുന്ന സൂചനകള്‍. സാമ്പത്തികമായും ശാരീരികമായും മാനസികമായും ഏറ്റവും മെച്ചപ്പെട്ട സമയങ്ങളില്‍ ഒന്നാണിത്. വിദേശയാത്രയ്ക്ക് സാധ്യതയും കാണുന്നു.
ഉദ്ദേശിച്ച പല കാര്യങ്ങളും അപ്രതീക്ഷിതമായി തന്നെ സാധിക്കും. ആരോഗ്യം പൊതുവെ മെച്ചം. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കും. തൊഴില്‍ രംഗത്തും ശോഭനമായി ഭാവിയുണ്ട്. ഔഷധ സേവ ഗുണമാവും.
വിഷ്ണു സഹസ്രനാമം, രാജഗോപാല മന്ത്രം എന്നിവ ഉരുവിടുന്നത് ജീവിത വിജയങ്ങള്‍ക്ക് ഉത്തമം. അയല്‍ക്കാരുമായും ബന്ധുക്കളുമായി ചേര്‍ന്ന് പോവുക ഉത്തമം. സന്താനങ്ങളാല്‍ പലവിധ സന്തോഷം ഉണ്ടാവാനും സാധ്യതയുണ്ട്.