ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » പ്രത്യേക പ്രവചനം » വിഷുഫലം 2008
പ്രത്യേക പ്രവചനം
Feedback Print Bookmark and Share
 

പൂരം

ആരോഗ്യ സംബന്ധമായി തീര്‍ത്തും മെച്ചപ്പെടും എന്നാണ് 2008 ലെ വിഷുഫലം നല്‍കുന്ന സൂചനകള്‍. ജീവിതത്തിലെ പ്രധാന വഴിത്തിരിവുകള്‍ക്കും ഈ വര്‍ഷം സാക്ഷിയാവും എന്നാണ് സൂചന.

പ്രവര്‍ത്തന മേഖല വികസിക്കും. ശത്രുക്കള്‍ തീര്‍ത്തും ഇല്ലാതാവും. യാത്ര സംബന്ധിച്ച് ഏതു കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുക. ബന്ധുക്കളുമായി ഒത്തുചേര്‍ന്ന് പോവുക നന്ന്.

സന്താനങ്ങളും സഹോദരങ്ങളും ഏതു കാര്യങ്ങള്‍ക്കും സഹകരിക്കും. പഠനം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതി. ഈശ്വരവിശ്വാസം അത്യാവശ്യമാണ്. രാജരാജേശ്വരിയെ ഉപാസിക്കുന്നത് കഷ്ടനഷ്ടങ്ങള്‍ ഇല്ലാതാക്കാന്‍ ഉപകരിക്കും.


ഉത്ര

ഇത്തവണത്തെ വിഷുഫലം ഉത്രം നാളുകാര്‍ക്ക് ഏറ്റവും അധികം മെച്ചം തരും എന്നാണ് സൂചന നല്‍കുന്നത്. സന്താനസൌഭാഗ്യം, ജോലി സ്ഥിരത, മികച്ച ആരോഗ്യം എന്നിവ ഫലം. ആദായ മാര്‍ഗ്ഗങ്ങള്‍ പലതും പുതുതായി ഉണ്ടാവും.


ഈശ്വര കടാക്ഷം ഏതു കാര്യത്തിലും ദൃശ്യമാവും. എങ്കിലും വര്‍ഷം പകുതിക്ക് ശേഷം പാരമ്പര്യ രോഗങ്ങള്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ചില്ലറ പ്രശ്നങ്ങള്‍ക്ക് സാധ്യത. വാഹന യോഗം ഉണ്ട്. യാത്രകളില്‍ തികഞ്ഞ ജാഗ്രത വേണം.

ഉദ്ദേശിക്കാത്ത തരത്തില്‍ പലകാര്യങ്ങളും അനുകൂലമായി ഭവിക്കും. കാര്‍ഷികാഭിവൃദ്ധിയും ഫലം. ആദിത്യ ഭഗവാനെ വണങ്ങുന്നതും ആദിത്യ ഹൃദയസ്തോത്രം ജപിക്കുന്നതും ദോഷ പരിഹാരങ്ങള്‍ക്ക് തീര്‍ത്തും ഉത്തമം.


അത്തം

2008 ലെ വിഷു ഫലം നല്‍കുന്ന സൂചനകള്‍ അനുസരിച്ച് ധൈര്യം എപ്പോഴും ഏതു പ്രവര്‍ത്തിയിലും ഉണ്ടാകണം എന്ന് നിശ്ചയമാണ്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് തീര്‍ത്തും ഒഴിവാക്കുന്നത് ഉത്തമം. ആരോഗ്യ നിലയില്‍ അനുകൂലമായ സമയം.

ജോലിസ്ഥലത്ത് ഉന്നതാധികാരികള്‍ അനുകൂലമായി പെരുമാറും. സര്‍ക്കാര്‍ വിഷയങ്ങളില്‍ തീര്‍ത്തും അനുകൂലമായ തീരുമാനം ലഭിക്കും. ആദായം പലതരത്തിലും വര്‍ദ്ധിക്കും. മാനസിക സന്തോഷം തരുന്ന പല പ്രവര്‍ത്തികള്‍ക്കും സാക്‍ഷ്യം വഹിക്കും.

സന്താനങ്ങളും സഹോദരങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. അയല്‍ക്കാരില്‍ നിന്ന് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാവും. സമചിത്തത ഏതു പ്രവര്‍ത്തിയിലും അത്യാവശ്യം. വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ചയും ഫലം. ദക്ഷിണാമൂര്‍ത്തി, ദേവി എന്നിവരെ പ്രീതിപ്പെടുത്തുന്നത് ദുരിത നിവാരണങ്ങള്‍ക്ക് ഏറ്റവും ഉത്തമം.


ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് ഇത്തവണത്തെ വിഷു ഫലം ഗുണദോഷ സമ്മിശ്രമാണ്. വിദേശ വാസത്തിന് അനുകൂലമായ സമയം. ഭൂമി കച്ചവടം സംബന്ധിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയം. ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കും.

വാഹനം, ആയുധം, വൈദ്യുതി എന്നിവ വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യുക. അനാവശ്യ പ്രശ്നങ്ങള്‍ ഇടപെടുകയോ ജാമ്യം നില്‍ക്കുകയോ മധ്യസ്ഥ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്.

പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കുക. പഠന വിഷയങ്ങളില്‍ പുരോഗതി, ദാമ്പത്യ ബന്ധം മെച്ചപ്പെടും. പരമശിവനെ ധ്യാനിക്കുന്നതും ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതും പ്രശ്നങ്ങള്‍ ദൂരീകരിക്കാന്‍ മെച്ചം.


ചോതി

ചോതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് 2008 ലെ വിഷുഫലം പൊതുവെ മെച്ചമാണ്. എങ്കിലും തൊഴില്‍ രംഗത്ത് ശത്രുശല്യം ഉണ്ടാവാതെ നോക്കുന്നത് നന്ന്. കൃഷിയില്‍ നിന്ന് മികച്ച ആദായം ലഭിക്കും. ആരോഗ്യ നില പൊതുവെ മെച്ചമായിരിക്കും.

താമസ സ്ഥലം മാറാന്‍ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ തീര്‍ത്തും അനുകൂലമായ സമയമാണിപ്പോള്‍. ആദായ മാര്‍ഗ്ഗങ്ങള്‍ പലതും പുതുതായി തുറക്കും. മാതാ പിതാക്കളുടെ ആരോഗ്യ രംഗത്ത് തികഞ്ഞ ശ്രദ്ധ നല്‍കുന്നത് ഉത്തമം. വിദ്യാഭ്യസ വിഷയങ്ങളില്‍ ഉയര്‍ച്ച.

അടുക്കും ചിട്ടയും ഏതു കാര്യത്തിലും പ്രദര്‍ശിപ്പിക്കുന്നത് തീര്‍ത്തും ഉത്തമം. മംഗള കര്‍മ്മങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം കൈവരും. ഏവരുടെയും പ്രശംസയ്ക്ക് പാത്രമാവും. ദുരിത ദോഷ നിവാരണത്തിനായി മഹാഗണപതിയെ ധ്യാനിക്കുന്നത് ഏറ്റവും ഉത്തമം.