വിശാഖം
ഏറ്റവും പ്രയോജനപ്രദമായ പല ഗുണ ഫലങ്ങള്‍ക്കും ഇത്തവണത്തെ വിഷു ഫലം സാക്ഷിയാവും എന്നതാണ് വിശാഖം നക്ഷത്രക്കാര്‍ക്കുള്ളത്. ധനസമ്പാദ്യം ശരിയായ മാര്‍ഗ്ഗത്തിലൂടെ മാത്രം ചെയ്യുക. ജോലിസ്ഥിരത, ഉയര്‍ച്ച എന്നിവയും ഫലം.
ശാരീരിക വിഷമതകള്‍ പലതും ഇല്ലാതാവും. എങ്കിലും പാരമ്പര്യ രോഗങ്ങള്‍ ചില്ലറ വിഷമതകള്‍ ഉണ്ടാക്കിയേക്കും. കൃഷി രംഗത്ത് ഉയര്‍ച്ച. അയല്‍ക്കാരില്‍ നിന്ന് അനുകൂലമായ പെരുമാറ്റം. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച.
യാത്രകള്‍ അധികമാവും എങ്കിലും പ്രയോജനപ്പെടും. ഏതു വിധത്തിലുമുള്ള മത്സരങ്ങളെ അതിജീവിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം വളര്‍ത്തുക. ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്തുന്നത് ഏറ്റവും ഉത്തമം. പാര്‍വതീ ദേവിയും അനുഗ്രഹിക്കും.
അനിഴം
2008 ലെ വിഷുഫലം അനിഴം നക്ഷത്രക്കാര്‍ക്ക് എല്ലാവരില്‍ നിന്നും സഹായം ലഭിക്കും എന്ന സൂചനയാണ് പ്രധാനമായും നല്‍കുന്നത്. ആദായം വര്‍ധിക്കും. എന്നാല്‍ ചെലവ് വരുമാനത്തിന് അനുസരിച്ച് വേണം എന്ന് ഓര്‍ക്കുക.
മാനസിക നിയന്ത്രണം അത്യാവശ്യം. വാഹനങ്ങളുമായി ബന്ധപ്പെട്ട ഏത് പ്രവര്‍ത്തിയിലും അതീവ ജാഗ്രത വേണം. താമസ സ്ഥലം, പ്രവൃത്തി സ്ഥലം എന്നിവ മാറാന്‍ സാധ്യത കാണുന്നു. ഉദ്ദേശങ്ങള്‍ പലതും സാധിക്കാന്‍ സാധ്യത കാണുന്നു.
വയറ്, കുടല്‍ എന്നിവ സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യത കാണുന്നു. വിദ്യാഭ്യാസ സംബന്ധമായ ഉയര്‍ച്ച. സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാവും. കഷ്ട നഷ്ടങ്ങള്‍ ഒഴിവാക്കാനായി സുദര്‍ശന മൂര്‍ത്തിയെ ധ്യാനിക്കുന്നത് ഏറ്റവും ഉത്തമം.
കേട്ട
ആരോഗ്യ സംബന്ധമായി ഏറ്റവും മികച്ച വര്‍ഷമാണിത് എന്നാണ് 2008 ലെ വിഷുഫലം അനിഴം നക്ഷത്രക്കാര്‍ക്ക് നല്‍ക്കുന്ന സന്ദേശം. ശാരീരിക വിഷമതകള്‍ തീര്‍ത്തും മാറിക്കിട്ടും. ദാമ്പത്യ രംഗത്തും മികച്ച സമയം.
പഴയ സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ തയ്യാറാവരുത്. നഷ്ടം സംഭവിക്കാന്‍ സാധ്യത. കാര്‍ഷികാഭിവൃദ്ധി ഉണ്ടാവും. കച്ചവടത്തിലും പൊതുവേ ലാഭം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവാക്കും.
അടുത്ത ബന്ധുക്കളുടെ വിയോഗത്തിനു സാധ്യത കാണുന്നു. വിദ്യാഭ്യാസ വിഷയങ്ങളില്‍ ബന്ധുക്കളുടെ സഹായം ഉണ്ടാവും. ഉല്ലാസ യാത്രയ്ക്ക് പറ്റിയ സമയം. തീര്‍ത്ഥയാത്ര പോവും. ദുരിത നിവാരണത്തിന് അയ്യപ്പ സ്വാമിയെ അഭയം പ്രാപിക്കുക ഉത്തമം.
മൂലം
ഈ വര്‍ഷം ഏതു വിധത്തിലും പ്രയോജനപ്പെടും എന്ന സൂചനയാണ് പൂരാടക്കാര്‍ക്ക് 2008 ലെ വിഷു ഫലം നല്‍കുന്ന സൂചന. സാമ്പത്തികമായും കാര്‍ഷിക പരമായും അനുകൂലമായ സമയമാണിത്. ആരോഗ്യ നിലയും പൊതുവെ ഉത്തമം. സന്താന സൌഭാഗ്യവും ഫലം.
ഈശ്വരാധീനം ഏതു കാര്യത്തിലും ഉണ്ടാവും എന്ന് തീര്‍ച്ചയാണ്. ജോലിയില്‍ ഉയര്‍ച്ച, മെച്ചപ്പെട്ട ജോലി ലഭ്യത എന്നിവയും ഫലം. സാമൂഹ്യ സേവന രംഗത്തുള്ളവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സമയം. ശത്രുക്കള്‍ പൊതുവേ കുറയും.
സഹപ്രവര്‍ത്തകര്‍ അനുകൂലമായി പെരുമാറും. ഉദ്ദേശിച്ച ഒട്ടേറെ കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. ബന്ധുബലം ഉണ്ടാവും. എങ്കിലും അതിഥി ശല്യം ഉണ്ടാവാന്‍ സാധ്യത. ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നത് ഏറ്റവും ഉത്തമം.
പൂരാടം
സാമ്പത്തിക നില തീര്‍ത്തും മെച്ചപ്പെടും എന്നതാണ് 2008 ലെ വിഷുഫലം പൂരാടക്കാര്‍ക്ക് നല്‍കുന്ന സൂചന. ആവശ്യത്തിലേറെ ജാഗ്രത പാലിക്കേണ്ട വര്‍ഷമാണിത്. യാത്രകൊണ്ട് പല പ്രയോജനങ്ങളും ഉണ്ടാവും. ആദായം വര്‍ദ്ധിക്കാന്‍ പല മാര്‍ഗ്ഗങ്ങളും അവലംബിക്കും.
ശാരീരിക വിഷമതകള്‍ പലതും മാറിക്കിട്ടും. സഹോദരങ്ങളുമായി ചിലറ സ്വരക്കേടുണ്ടാവും. പ്രായോഗിക തലത്തില്‍ ചിന്തിക്കാന്‍ ശ്രമിക്കുക. അനാവശ്യ ചിന്തകള്‍ ദൂരീകരിക്കുക. ബന്ധുക്കളുടെ വിവാഹ വിഷയങ്ങളില്‍ പുരോഗതിയുണ്ടാവും.
ബന്ധുക്കളുമായി ചില്ലറ സ്വരക്കേടുകള്‍ക്ക് സാധ്യത. സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി. സുബ്രഹ്മണ്യസ്വാമി ഭജനവും സല്‍ക്കര്‍മ്മങ്ങളും ദോഷ നിവാരണ മാര്‍ഗ്ഗങ്ങള്‍.