ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » പ്രത്യേക പ്രവചനം » വിഷുഫലം 2008
പ്രത്യേക പ്രവചനം
Feedback Print Bookmark and Share
 

ചതയം

എല്ലാവിധത്തിലുമുള്ള ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവുമെന്നതാണ് നിങ്ങള്‍ക്ക് ഇത്തവണത്തെ വിഷുഫലം നല്‍കുന്ന സൂചനകള്‍. സാമ്പത്തികമായും ശാരീരികമായും മാനസികമായും ഏറ്റവും മെച്ചപ്പെട്ട സമയങ്ങളില്‍ ഒന്നാണിത്. വിദേശയാത്രയ്ക്ക് സാധ്യതയും കാണുന്നു.

ഉദ്ദേശിച്ച പല കാര്യങ്ങളും അപ്രതീക്ഷിതമായി തന്നെ സാധിക്കും. ആരോഗ്യം പൊതുവെ മെച്ചം. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കും. തൊഴില്‍ രംഗത്തും ശോഭനമായി ഭാവിയുണ്ട്. ഔഷധ സേവ ഗുണമാവും.

വിഷ്ണു സഹസ്രനാമം, രാജഗോപാല മന്ത്രം എന്നിവ ഉരുവിടുന്നത് ജീവിത വിജയങ്ങള്‍ക്ക് ഉത്തമം. അയല്‍ക്കാരുമായും ബന്ധുക്കളുമായി ചേര്‍ന്ന് പോവുക ഉത്തമം. സന്താനങ്ങളാല്‍ പലവിധ സന്തോഷം ഉണ്ടാവാനും സാധ്യതയുണ്ട്.


പൂരുരുട്ടാതി

തീര്‍ത്തും ഭാഗ്യ വര്‍ഷം എന്നതാണ് ഇത്തവണത്തെ വിഷുഫലം പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് നല്‍കുന്നത്. ഏറെക്കാലമായി അലട്ടുന്ന രോഗങ്ങള്‍ക്ക് അത്ഭുത ശാന്തിയുണ്ടാവും. ആരോഗ്യം തീര്‍ത്തും മെച്ചപ്പെടും.

ആദായ മാര്‍ഗ്ഗങ്ങള്‍ പലതും പുതുതായി തുറന്നുകിട്ടും. കൃഷി, കച്ചവടം എന്നിവ പുരോഗമിക്കും. ആഡംബര വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ ലഭിക്കാന്‍ സാധ്യത. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. വിവാഹ സംബന്ധമായ വിഷയങ്ങളില്‍ പുരോഗതി കാണുന്നു.

വ്യവഹാരങ്ങളില്‍ പൊതുവെ അനുകൂലമായ തീരുമാനം ഉണ്ടാവും. സര്‍ക്കാര്‍ വിഷയങ്ങളിലും അനുകൂലമായ തീരുമാനത്തിനു സാധ്യത. പഠന വിഷയങ്ങളില്‍ ജാഗ്രത വേണം. സമൂഹത്തില്‍ ഉത്തമ സ്ഥാനം ലഭിക്കും. ദേവീ സ്തോത്രങ്ങള്‍ ഉരുവിടുനതും ഭജനം നടത്തുന്നതും ഉത്തമം.


ഉത്തൃട്ടാതി


രാഷ്ട്രീയം, സാമൂഹ്യ രംഗം എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും ഉത്തമമായ സമയം എന്നതാണ് ഇത്തവണത്തെ വിഷു ഫലം നല്‍കുന്ന സൂചനകള്‍. ആരോഗ്യം, സാമ്പത്തിക എന്നീ നിലകളില്‍ മെച്ചമുണ്ടാവുന്ന വര്‍ഷമാണിത്.

തൊഴില്‍ രംഗത്തെ ഉന്നതരുടെ പ്രീതിക്ക് സാധ്യത. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അനുകൂലമായ പ്രതികരണം ലഭിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവും. ഉദ്ദേശകാര്യങ്ങള്‍ സഫലമാവും.

അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. അമിത വ്യയം സാമ്പത്തിക നിലയുടെ ഭദ്രതയ്ക്ക് കോട്ടം തട്ടിക്കും. മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തുന്നതും ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നതും ദോഷനിവാരണ മാര്‍ഗ്ഗങ്ങളാണ്.


രേവതി

അനുകൂലമായ പ്രവൃത്തി മണ്ഡലങ്ങള്‍ ലഭിക്കും എന്നതാണ് രേവതി നക്ഷത്രക്കാര്‍ക്ക് ഇത്തവണത്തെ വിഷുഫലം നല്‍കുന്ന സൂചന. ബന്ധുക്കളെയും സഹോദരങ്ങളെയും സഹായിക്കാന്‍ അവസരമുണ്ടാവും. വിവാഹ സംബന്ധമായ വിഷയങ്ങളില്‍ പുരോഗതിയുണ്ടാവും.

ആദായ മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. ശാരീരികമായി ചില്ലറ വിഷമതകള്‍ നേരിടേണ്ടി വരും എങ്കിലും പൊതുവെ ആരോഗ്യം ഉത്തമമാണ്. കാര്‍ഷിക രംഗത്ത് ശോഭിക്കും.

വിദ്യാഭ്യാസ വിഷയങ്ങളില്‍ പൊതുവെ വിജയം. മാതാപിതാക്കളൊട് പൊരുത്തപ്പെട്ട് പോവുക. ദമ്പതികള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നതും കുടുംബ ഐശ്വര്യത്തിന് ഉത്തമം. സന്താനങ്ങളാല്‍ നേട്ടം. ശ്രീധര്‍മ്മ ശാസ്താവിനെ ധ്യാനിച്ച് പ്രീതിപ്പെടുത്തുന്നത് ഏത് ദോഷങ്ങള്‍ക്കും പരിഹാരം.