ക്രിസ്‌മസ് ട്രീക്കുമുണ്ടൊരു കഥ

WEBDUNIA|
വിശുദ്ധിയുടെ മാസമാണ് ഡിസംബര്‍. മനുഷ്യകുലത്തെ വേദനകളില്‍ നിന്ന് കരകയറ്റാന്‍ ദൈവപുത്രന്‍ വന്നു പിറന്ന മാസം. മഞ്ഞുവീഴുന്ന രാത്രികളും നിഹാരമണിഞ്ഞ പുലരികളും ഏതോ വിശുദ്ധിയെപ്പറ്റി നിരന്തരം നമ്മോട് മന്ത്രിച്ചുകൊണ്ടിരിക്കുന്നു. നക്ഷത്ര ദീപങ്ങളും ഉരുകിയൊലിക്കുന്ന മെഴുകുതിരി നാളങ്ങളും നക്ഷത്ര ദീപങ്ങളും പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു അവസ്ഥ സമ്മാനിക്കുന്നു. ക്രിസ്മസിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് നക്ഷത്ര വിളക്കുകളും ക്രിസ്മസ് ട്രീകളുമാണ്. ക്രിസ്മസ് ഒരുക്കങ്ങളില്‍ പ്രധാനവും ഇവതന്നെ‌‍. തിളക്കമേറിയ നക്ഷത്ര വിളക്കുകളും, വര്‍ണ്ണക്കടലാസുകളും, കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍ ഗൃഹാതുരതയുടെ പ്രതീകം കൂടിയാണ്. എന്നാല്‍ ഇത് ക്രൈസ്തവമായ ഒരു ആചാരമല്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

മരച്ചില്ലകളും ഇലകളും വീടുകള്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിന് പ്രാചീന കാലത്തോളം പഴക്കമുണ്ട്. പ്രേതങ്ങളേയും, മന്ത്രവാദികളെയും അകറ്റാനും രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും പ്രാചീന ഗോത്ര സമൂഹങ്ങള്‍ ഇത്തരം ആചാരം വെച്ചുപുലര്‍ത്തിയിരുന്നതായി തെളിവുകള്‍ ഉണ്ട്.

പൌരാണിക കാലത്ത് ഉത്തരാര്‍ദ്ധഗോളത്തില്‍ അധിവസിച്ചിരുന്നവര്‍ സൂര്യാരാധനുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കാണ് മരച്ചില്ലകള്‍ പ്രദര്‍ശിപ്പിക്കുന്ന ശീലം വെച്ചുപുലര്‍ത്തിയിരുന്നത്. ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും വരുന്നത് ഡിസംബര്‍ 21, 22 തീയതികളിലാണ്. സൂര്യദേവന്‍ അസുഖ ബാധിതനാകുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ഇക്കൂട്ടര്‍ വിശ്വസിച്ചിരുന്നത്, വീണ്ടും ചൂടുകാലവും സമൃദ്ധിയും വരും എന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ ഇവര്‍ എവര്‍ഗ്രീന്‍ സസ്യങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :