പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പില്‍ അവസരം; 200 ഒഴിവുകള്‍

അനു മുരളി| Last Modified വെള്ളി, 17 ഏപ്രില്‍ 2020 (12:06 IST)
പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പില്‍ ഒഴിവ്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി 200 ഒഴിവുകളാണുള്ളത്‍. സ്റ്റാഫ് നഴ്‌സ് തസ്തികകളില്‍ 181 പേര്‍ക്ക് അവസരമുണ്ട്. ഡിസ്ട്രിക്റ്റ് കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓഫീസര്‍, ഡാറ്റാ മാനേജർ എന്നിവടങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്.

ലാബ് ടെക്‌നീഷ്യൻ വിഭാഗത്തിൽ 5 പേർക്കാണ് അവസരം. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും www.ebhealth.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയും അപേക്ഷ ഫീസായി 100 രൂപയുടെ ഡിഡിയും (സംവരണ വിഭാഗക്കാര്‍ക്ക് 50 രൂപ) സഹിതമാണ് അയക്കേണ്ടത്. ഏപ്രിൽ 17 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :