Bigg Boss Malayalam Season 6: ജാസ്മിനു നേരെ ലൈംഗികചുവയുള്ള ആംഗ്യം കാണിച്ച് സിബിന്‍; നടപടിയെടുക്കാന്‍ സാധ്യത

ലിവിങ് റൂം ഏരിയയില്‍ എല്ലാവരും ഇരിക്കുമ്പോഴാണ് സംഭവം

Sibin and Jasmine - Bigg Boss Malayalam Season 6
രേണുക വേണു| Last Modified വെള്ളി, 19 ഏപ്രില്‍ 2024 (14:42 IST)
Sibin and Jasmine - Bigg Boss Malayalam Season 6

Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നാടകീയ രംഗങ്ങള്‍. ജാസ്മിനെ നോക്കി സിബിന്‍ ലൈംഗികചുവയുള്ള ആംഗ്യം കാണിച്ചതാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരസ്പരം പോരടിക്കുന്ന മത്സരാര്‍ഥികളാണ് ജാസ്മിനും സിബിനും. ഇവര്‍ തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അതിനിടയിലാണ് ജാസ്മിനു നേരെ മോശം ആംഗ്യം കാണിച്ച് സിബിന്‍ എത്തിയത്.

ലിവിങ് റൂം ഏരിയയില്‍ എല്ലാവരും ഇരിക്കുമ്പോഴാണ് സംഭവം. ജാന്‍മോണി സംസാരിക്കുന്നതിനിടെ സിബിന്‍ വിഷയത്തില്‍ ഇടപെട്ടു. സിബിന്റെ ഇടപെടല്‍ ഇഷ്ടപ്പെടാതിരുന്ന ജാസ്മിന്‍ ട്രോള്‍ രൂപത്തില്‍ ഒരു കമന്റ് പറയുകയും ചെയ്തു. തൊട്ടു പിന്നാലെ പ്രകോപിതനായ സിബിന്‍ സോഫയില്‍ ഇരുന്നുകൊണ്ട് ജാസ്മിനെ നോക്കി ലൈംഗിക ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നു.

സിബിന്റെ പ്രവൃത്തി ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരു വനിത മത്സരാര്‍ഥിയോട് സിബിന്‍ ചെയ്തത് വളരെ മോശമായെന്നും ബിഗ് ബോസ് ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രേക്ഷകര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ ബിഗ് ബോസും ഇടപെട്ടിട്ടുണ്ട്. സഭ്യമല്ലാത്ത ചേഷ്ടകള്‍ ബിഗ് ബോസില്‍ അംഗീകരിക്കില്ലെന്ന് സിബിനോട് പറഞ്ഞു. ഇതൊരു താക്കീത് ആണെന്നും ഇനി ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബിഗ് ബോസ് സിബിനോട് പറഞ്ഞു. ഈ വിഷയത്തില്‍ മോഹന്‍ലാല്‍ സിബിനോട് സംസാരിക്കുമെന്നും ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :