‘സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കും’; തിയേറ്ററില്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം - സംഭവം കൊടുങ്ങല്ലൂര്‍ കാര്‍ണിവലില്‍!

‘സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കും’; തിയേറ്ററില്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം - സംഭവം കൊടുങ്ങല്ലൂര്‍ കാര്‍ണിവലില്‍!

  odiyan , bjp , mohanlal , Cinema , kodungallur carnival , ബിജെപി , കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ , മോഹന്‍‌ലാല്‍ , തിയേറ്റര്‍ , മോഹന്‍‌ലാല്‍ ഫാന്‍‌സ്
തൃശൂര്‍| jibin| Last Updated: വെള്ളി, 14 ഡിസം‌ബര്‍ 2018 (14:32 IST)
മോഹന്‍‌ലാല്‍ ചിത്രം ഒടിയന്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ ബിജെപി ആക്രമണം. കൊടുങ്ങല്ലൂര്‍ കാര്‍ണിവല്‍ തിയേറ്ററിലാണ് ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയത്.

പ്രകടനവുമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിനിമ പകുതിക്ക് നിര്‍ത്തി തിയേറ്റര്‍ പൂട്ടിക്കുകയായിരുന്നു. പ്രദര്‍ശനം തുടര്‍ന്നാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന ഭീഷണിയും മുഴക്കി.

ബിജെപി പ്രവര്‍ത്തകര്‍ തിയേറ്ററില്‍ ആക്രമണം നടത്തിയതോടെ മോഹന്‍‌ലാല്‍ ഫാന്‍‌സ് മുദ്രാവാക്യം വിളിക്കുകയും തുടര്‍ന്ന് വാക്കേറ്റവും ചെറിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.

അതേസമയം, ബിജെപി സമരത്തിനെതിരെ പ്രതിഷേധം ശക്തമായി. പലയിടത്തും പ്രതിഷേധക്കാരെ അവഗണിച്ച് വാഹങ്ങള്‍ പുറത്തിറങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :