മഴയേക്കാൾ ദുരന്തമായി ബിജെപി പ്രവർത്തക ലക്ഷ്മിയുടെ പോസ്റ്റ്

Last Updated: വെള്ളി, 9 ഓഗസ്റ്റ് 2019 (10:49 IST)
കേരളത്തിൽ കനത്ത മഴയാണ്. കഴിഞ്ഞ വർഷത്തെ പ്രളയം ആവർത്തിക്കുകയാണോ എന്നതാണ് പലരേയും ഭയപ്പെടുത്തുന്ന വസ്തുത. എന്നാൽ, കഴിഞ്ഞ തവണത്തേത് പോലുള്ള പ്രളയത്തിന് സാഹചര്യമില്ലെന്നും നേരിടാൻ കഴിയുന്ന മഴയേ ഉള്ളുവെന്ന് അധികൃതർ പറയുന്നുണ്ട്. എങ്കിലും നിലമ്പൂർ, വയനാട് എന്നിവടങ്ങളിലെ അവസ്ഥ ദയനീയമാണ്.

കേരളം സർക്കാരും ദുരന്ത നിവാരണ സേനയും നാടിനെയും പൊതുജനങ്ങളെയും തിരിച്ചു പിടിക്കാൻ രാവും പകലും ഇല്ലാതെ ഓരോ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴും ചില സംഘപരിവാർ ആളുകൾ ഇപ്പോഴും വർഗീയ വിഷമാണ് ചീറ്റുന്നത്. ബിജെപി പ്രവർത്തകയായ ലക്ഷ്മി കാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൻ വിവാദമായിരിക്കുകയാണ്. ജാതി മത ഭേദമന്യേ നിരവധിയാളുകളാണ് യുവതിക്കെതിരെ പ്രതികരിച്ചിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് ഭരിക്കുന്നത് മൂലമാണ് കേരത്തിൽ ഇതുപോലെ നടക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുപോലെ പ്രതികരണം നടത്തുന്നവരെ രാഷ്ട്രീയത്തിന് പുറമെ ഒറ്റപ്പെടുത്തുകതന്നെ ചെയ്യണം സോഷ്യൽ മീഡിയ വഴി ഒരുപാട് പ്രതികരണം വന്ന് കഴിഞ്ഞിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :