ട്രെയിനിനുള്ളിൽ ചുറ്റിപ്പിണഞ്ഞുകിടന്ന് പത്തടി നീളമുള്ള കൂറ്റൻ രാജവെമ്പാല, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 26 നവം‌ബര്‍ 2019 (16:42 IST)
ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ ട്രെയിനിനുള്ളിൽ കയറിയ പത്തടി നീളമുള്ള രാജവെമ്പാലയെ സാഹസൊകമായി പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ. കത്ത്‌ഗോദാം റെയിൽവേ സ്റ്റേഷനിൽ ട്രെയിൽ നിർത്തിയിട്ട സമയത്തായിരുന്നു സംഭവം. ട്രെയിനിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

കത്ത്ഗോദാം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർതിയിട്ട സമയത്താണ് ബോഗിയിലേക്ക് ഇഴഞ്ഞു കയറുന്നത് ശ്രദ്ധയിപ്പെട്ടത്. ഇതോടെ യാത്രക്കാരെ ട്രെയിനിൽനിന്നും ഇറക്കി അധികൃതർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറെ പണിപ്പെട്ടാണ് ബോഗിക്കടിയിലേക്ക് ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്ന പാമ്പിനെ പിടികൂടിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥാനായ ദക്കാദേയാണ് ടെയിനിൽ നിന്നും രാജവെമ്പാലയെ പിടികൂടുന്നതിന്റെ ദൃശ്യം ട്വിറ്റർ വഴി പങ്കുവച്ചത്. ഇത് പിന്നീട് വൈറലായി മാറുകയായിരുന്നു. വീഡിയോക്ക് നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്
ട്രെയിനിൽ നിന്നും പിടികൂടിയ രാജ വെമ്പാലയെ ഉൾവനത്തിലെത്തിച്ച് തുറന്നുവിടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :