ഓൺലൈൻ മദ്യ വിതരണത്തിനും സൊമാറ്റോ ഒരുങ്ങുന്നു, ശുപാർശ സമർപ്പിച്ചു

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 7 മെയ് 2020 (12:14 IST)
ഡൽഹി: ഓർഡർ ചെയ്താൽ മദ്യം വീട്ടിലെത്തിച്ച് നൽകുന്ന പദ്ധതിയെ കുറിച്ച് ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ ആലോചിയ്ക്കുന്നതായി റിപ്പോർട്ടുകൾ. ലോക്‌ഡൗണിൽ മദ്യ വിതരണം പൂർണമായും തടസപ്പെട്ടതുമൂലമുള്ള വലിയ ഡിമാൻഡ് പരിഗണിച്ചാണ് സൊമാറ്റോയുടെ നീക്കം. ആദ്യ പടിയെന്നോണം ഇന്റർനാഷ്ണൽ സ്പിരിറ്റസ് ആൻഡ് വൈൻ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് പദ്ധതിയുടെ ശുപാർശ സമർപ്പിച്ചു.

നീയന്ത്രണത്തിൽ ഇളവുകൾ ലഭിച്ചതോടെ പല സംസ്ഥാനങ്ങളിലും മദ്യക്കടകൾ തുറന്നിട്ടുണ്ട്. എന്നാൽ സാമുഹിക അകലം ലംഘിച്ച് ആളുകൾ മദ്യം വാങ്ങാൻ എത്തുന്നത്. വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇതോഴിവാക്കാൻ ഓൺലൈൻ മദ്യ വിതരണത്തിലൂടെ സാധിയ്ക്കും എന്നതാണ് സോമാറ്റോയ്ക്കുള്ള സാധ്യത. ഓൺലൈൻ മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിയമവ്യവസ്ഥകൾ ഒന്നുതന്നെയില്ല. എന്നാൽ സംവിധാനം ആരംഭിയ്ക്കാൻ ഇന്റർനാഷ്ണൽ സ്പിരിറ്റസ് ആൻഡ് വൈൻ അസോസിയേഷൻ ഓഫ് ഇന്ത്യ ആലോചിയ്ക്കുന്നുണ്ട് എന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :