അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (21:17 IST)
മൊത്തവില അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് മാർച്ചിൽ 14.55 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം ഇത് 13.11 ശതമാനമായിരുന്നു. അസംസ്‌കൃത എണ്ണ, ഭക്ഷ്യേതര വസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധനയാണ് മൊത്തവില സൂചികയെ സ്വാധീനിച്ചത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന് ആഗോളതലത്തില്‍ വിതരണ ശൃംഖലയിലുണ്ടായ തടസ്സം
അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, മിനറല്‍ ഓയില്‍, ലോഹം തുടങ്ങിയവയുടെ വിലയിൽ കുതിപ്പുണ്ടാക്കി.ഭക്ഷ്യവസ്തുക്കളുടെ സൂചിക ഫെബ്രുവരിയിലെ 8.47ശതമാനത്തില്‍നിന്ന് 8.71ശതമാനമായി ഉയർന്നു.