മാരുതി വിറ്റാര ബ്രെസയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഫോക്സ്‌വാഗന്‍ എത്തുന്നു; ടി ക്രോസ് ബ്രീസുമായി !

ഫോക്സ്‌വാഗന്റെ ചെറു എസ് യു വി ടി ക്രോസ് ബ്രീസ് വിപണിയിലേക്ക്

volkswagen, t cross breeze suv, polo ഫോക്സ്‌വാഗന്‍, ടി ക്രോസ് ബ്രീസ്, എസ് യു വി, പോളോ
സജിത്ത്| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2016 (10:20 IST)
കോംപാക്റ്റ് എസ് യു വിയുമായി ഫോക്സ്‌വാഗന്‍ എത്തുന്നു. ‘ടി ക്രോസ് ബ്രീസ്’ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ‌ മോ‍ഡലാണ് ഇന്ത്യന്‍ കോംപാക്റ്റ് എസ് യു വി സെഗ‌്മെന്റില്‍ ഇടം‌പിടിക്കാന്‍ എത്തുന്നത്. ഹാച്ച്ബാക്കായ പോളോയിൽ ഉപയോഗിക്കുന്ന എംക്യൂബി എഓ പ്ലാറ്റ്ഫോമാണ് ടി ക്രോസ് ബ്രീസിലും ഉപയോഗിക്കുന്നത്.


ടി ക്രോസ് കൺസെപ്റ്റിന്റെ പിന്തുടർച്ചയായിരിക്കും ഈ വാഹനത്തിന്റേയും ഡിസൈൻ എന്ന് കമ്പനി വ്യക്തമാക്കി. മികച്ച സ്റ്റൈലും ഫീച്ചറുകളുമായി എത്തുന്ന എസ് യു വി കോംപാക്റ്റ് എസ് യു വി സെഗ്‍‌‍മെന്റിൽ ഫോക്സ്‌വാഗന് മുൻതൂക്കം നൽകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

പൊളോയിൽ ഉപയോഗിച്ചിരിക്കുന്ന 1.2 ലീറ്റർ പെട്രോൾ‌, 1.5 ലീറ്റർ ഡീസൽ എൻജിൻ എന്നീ എഞ്ചിനുകള്‍ക്ക് പുറമേ110 ബിഎച്ച്പി കരുത്തും 175 എൻഎം ടോർക്കുമുള്ള 1.0 ലീറ്റർ ടർബോ ചാർജിഡ് പെട്രോൾ എഞ്ചിനുമായാണ് പുതിയ ചെറു എസ് യു വി എത്തുക.

അഞ്ച് സ്പീ‍ഡ് മാനുവൽ, ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് എന്നീ വകഭേദങ്ങളും ഈ വാഹനത്തിനുണ്ടാകും. പൂര്‍ണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനം 2018 പകുതിയോടു കൂടി വിപണിയിലെത്തുമെന്നാണ് കരുതുന്നത്. മരുതി ബ്രെസ്സ, ഹ്യൂണ്ടായ് ക്രെറ്റ, ഫോര്‍ഡ് എകോസ്പോര്‍ട്ട് എന്നിവയുമായിട്ടായിരിക്കും ഈ വഹനത്തിന്റെ മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :