എസ്‌ബിഐ അറ്റാദായം 55 ശതമാനം വർധിച്ച് 6,504 കോടിയായി

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (19:18 IST)
നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഏപ്രിൽ-ജൂൺ പാദത്തിൽ ലാഭം 6,504 കോടിയായാണ് ഉയർന്നത്. അറ്റാദായത്തിൽ 55.3ശതമാനമാണ് വർധനയുണ്ടായത്.

കഴിഞ്ഞവർഷത്ത് ഈ കാലയളവിൽ നിന്നും ചെലവ് 19.6ശതമാനം കുറഞ്ഞ് 10,051.96 കോടിയായി. മറ്റ് വരുമാനയിനത്തിൽ 48.5ശതമാനം വർധനവും ബാങ്കിന് നേടാനായിപലിശ വരുമാനം 3.7ശതമാനം ഉയർന്ന് 27,638 കോടി രൂപയായി.അതേസമയം നിഷ്‌ക്രിയ ആസ്തിയിൽ മുൻപാദത്തെ അപേക്ഷിച്ച് വർധനരേഖപ്പെടുത്തി.

മുൻപാദത്തെ 4.98ശതമാനത്തിൽനിന്ന് 5.32ശതമാനമായാണ് വർധന. കോവിഡ് വ്യാപനത്തെതുടർന്ന് പ്രാദേശികമായി അടച്ചിട്ടതുമൂലമാണിതെന്നാണ് വിലയിരുത്തൽ. കിട്ടാക്കടം 1.50ശതമാനത്തിൽനിന്ന് 1.77ശതമാനമായും ഉയർന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :