അഞ്ചു ലക്ഷം വരെയുള്ള ബാങ്ക് നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ: ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

അഭിറാം മനോഹർ| Last Modified വ്യാഴം, 29 ജൂലൈ 2021 (20:24 IST)
എല്ലാ തരത്തിലുള്ള ബാങ്ക് നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഡെപ്പേസിറ്റ് ഇൻഷുറൻസ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി ബില്ലിനാണ് കേന്ദ്രം അംഗീകാരം നൽകിയിരിക്കുന്നത്.

അടുത്ത കാലത്തായി നിരവധി ബാങ്കുകൾ പൊളിയുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടായാൽ നിക്ഷേപകർക്ക് പരിരക്ഷ ഉറപ്പാക്കാൻ ബില്ലില്ലൂടെ സാധിക്കും. ‌രാജ്യത്തെ 98.3 ശതമാനം അക്കൗണ്ടുകളും 50.9ശതമാനം നിക്ഷേപമൂല്യവും ഇതോടെ പദ്ധതിയുടെ കീഴിൽവരുമെന്ന് ധനന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

ബാങ്കിന് മോറട്ടോറിയം ബാധകമായാലും നിക്ഷേപകർക്ക് പണംതിരികെനൽകുമെന്നും ധനമന്ത്രി പറഞ്ഞു. ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കാൻ പോവുകയാണെങ്കിലും 90 ദിവസ‌ത്തിനകം നിക്ഷേപകർക്ക് പണം ലഭിക്കും. 2020 ഫെബ്രുവരിയിലാണ് നിക്ഷേപ ഇൻഷുറൻസ് പരിധി അഞ്ചുലക്ഷമായി ഉയർത്തിയത്. 1993 മെയ് ഒന്നിന് നിശ്ചിയിച്ചതുകപ്രകാരം ഒരു ലക്ഷം രൂപവരെയുളള നിക്ഷേപത്തിനായിരുന്നു നേരത്തെ പരിരക്ഷ ലഭിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :