രൂപ സർവകാല റെക്കോർഡ് താഴ്ചയിൽ: ഡോളറിനെതിരെ 81 കടന്നു

അഭിറാം മനോഹർ| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (19:01 IST)
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യതകർച്ച തുടരുന്നു. ചരിത്രത്തിൽ ഇതാദ്യമായി ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 81 കടന്നു.

ഇന്ന് വിനിമയത്തിൻ്റെ തുടക്കത്തിൽ 39 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് രൂപയുടെ മൂല്യം 81 കടന്ന് 81.18 എന്ന നിലയിലേക്ക് താഴ്ന്നത്. പണപ്പെരുപ്പ നിരക്ക് പിടിച്ചുനിർത്താൻ യുഎസ് ഫെഡ് റിസർവ് പലിശനിരക്ക് വീണ്ടും ഉയർത്തിയതാണ് രൂപയുടെ മൂല്യതകർച്ചയ്ക്ക് കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :