ചെന്നൈ|
jibin|
Last Modified ചൊവ്വ, 26 ജനുവരി 2016 (13:01 IST)
ചെന്നൈയിലെ
റെനോ - നിസാൻ കൂട്ടുകെട്ടിന്റെ പ്ളാന്റിൽ ഉത്‌പാദനം പത്തുലക്ഷം യൂണിറ്റുകൾ കവിഞ്ഞു. കഴിഞ്ഞവാരം നിസാന്റെ മൈക്രയുടെ നിർമ്മാണത്തോടെയാണ് ഉത്പാദനം പത്തു ലക്ഷം പിന്നിട്ടത്. പ്ളാന്റിൽ നിന്ന് ആറു ലക്ഷം കാറുകൾ നൂറിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ട്. 12,000 പേരാണ് പ്ലാന്റിൽ ജോലി ചെയ്യുന്നത്.
2010 മാർച്ചിലാണ് ഇരു കമ്പനികളും ചേർന്ന് 4,500 കോടി രൂപ ചെലവഴിച്ച് ചെന്നൈ പ്ളാന്റ് നിർമ്മിച്ചത്. തുടർന്ന്, 1600 കോടി രൂപ കൂടി നിക്ഷേപിച്ചു. വാർഷികോത്പാദനം 75,000ത്തിൽ നിന്ന് രണ്ടു ലക്ഷം യൂണിറ്റുകളിലേക്ക് ഉയർത്തി.