തിരുവനന്തപുരം|
Sajith|
Last Modified തിങ്കള്‍, 11 ജനുവരി 2016 (10:59 IST)
മകരവിളക്ക് മഹോത്സവം, പൊങ്കല്‍ എന്നിവയോട് അനുബന്ധിച്ചുള്ള തിരക്ക് പ്രമാണിച്ച് ചെന്നൈക്കും മംഗളൂരിനും സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റയില്‍വേ തീരുമാനിച്ചു. പുതിയ സ്പെഷ്യലുകളുടെ റിസര്‍വേഷനും ആരംഭിച്ചു.
ചെന്നൈയില്‍ നിന്ന് എറണാകുളം ജംഗ്ഷനിലേക്ക് 00638 നമ്പര്‍ സുവിധ സ്പെഷ്യല്‍ ജനുവരി 22 രാത്രി 10.30 നു തിരിക്കും. അടുത്ത ദിവസം രാവിലെ 11.55 ന് എറണാകുളത്തെത്തും. കാട്‍പാഡി, ഈറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.
തിരിച്ച് ചെന്നൈക്കുള്ള 06172 നമ്പര്‍ സ്പെഷ്യല്‍ സുവിധ ട്രെയിന്‍ ജനുവരി 24 ന് വൈകിട്ട്
07.00 മണിക്ക് തിരിച്ച് അടുത്ത ദിവസം രാവിലെ 07.15 ന് ചെന്നൈയിലെത്തും. ഈ വണ്ടിക്ക് ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാഡി, അരക്കോണം, പെരമ്പൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.
ഇതിനൊപ്പം കൊച്ചുവേളിയില്‍ നിന്ന് മംഗളൂരിലേക്കുള്ള 06171 നമ്പര്‍ സ്പെഷ്യല്‍ ട്രെയിന്‍ ജനുവരി 16 ന് രാത്രി 10.00 മണിക്ക് തിരിച്ച് അടുത്ത ദിവസം രാവിലെ 11.45 ന് മംഗളൂരിലെത്തും. സര്‍വീസ് നടത്തും.