കുറഞ്ഞ ചിലവിൽ 10 കോടി സ്മാർട്ട്‌ഫോണുകൾ ഡിസംബറിൽ അവതരിപ്പിക്കുമെന്ന് ജിയോ

അഭിറാം മനോഹർ| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (14:51 IST)
രാജ്യത്തെ ടെലികോം ഭീമനായ റിലയൻസ് ജിയോ ഡിസംബറോടെ ചിലവ് കുറഞ്ഞ 10 കോടി സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ആൻഡ്രോയിഡ് പ്ലറ്റ്‌ഫോമിൽ എല്ലാ അത്യാധുനിക സംവിധാനങ്ങളോടും കൂടിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ ഇറക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

വലിയ റ്റോതിൽ ഡാറ്റ സ്റ്റോർ ചെയ്യാൻ കഴിയുന്ന രീതിയിൽ ചിലവ് കുറഞ്ഞ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭഗമായി സ്മാർട്ട്ഫോൺ നിർമാണം പുറംകരാറായി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഗൂഗിളുമായി സഹകരിച്ച് കുറഞ്ഞ വിലയ്‌ക്ക് 4ജി,5ജി സ്മാർട്ട്ഫോണുകൾ നിർമിക്കാനാണ് തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :