അർബൻ ലാഡററിനെയും മിൽക്ക്‌ബാസ്‌കറ്റിനെയും റിലയൻസ് ഏറ്റെടുത്തേക്കും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2020 (13:28 IST)
ഇ-കൊമേഴ്‌സ് മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡറിനെയും പാലുത്പന്ന വിതരണത്തില്‍ മുന്‍നിരയിലുള്ള മില്‍ക്ക് ബാസ്‌ക്കറ്റിനെയും റിലയൻസ് സ്വന്തമാക്കിയേക്കുമെന്ന് റിപ്പോർട്ട്. 224 കോടി ഡോളറിന്റെയാകും അർബൻ ലാഡറുമായുള്ള ഇടപാടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം മിൽക്ക് ബാസ്‌ക്കറ്റ് നേരത്തെ ആമസോണ്‍, ബിഗ്ബാസ്‌ക്കറ്റ് എന്നിവയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് റിലയൻസുമായുള്ള ഇടപാടിന് തയ്യാറായിരിക്കുന്നത്. നിലവില്‍ കമ്പനി 1,30,000 കുടുംബങ്ങളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നുണ്ട്.

ഈ രണ്ട് കമ്പനികൾക്ക് പുറമെ ഇ-ഫാര്‍മസി സ്റ്റാര്‍ട്ടപ്പായ നെറ്റ്‌മെഡ്‌സ്, ഓണ്‍ലൈന്‍ അടിവസ്ത്ര വിതരണക്കാരായ സിവാമെ തുടങ്ങിയവയും ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :