ഇന്ധനവിലയിൽ ഇന്നും വർധനവ്, തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ഒക്‌ടോബര്‍ 2021 (09:59 IST)
രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. തുടര്‍ച്ചയായി നാലാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് ലിറ്ററിന് 104.63 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 102.73 രൂപയും ഡിസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :