ന്യുഡല്‍ഹി|
Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (10:34 IST)
മാഗി ന്യൂഡില്‍സ് നിരോധിച്ചതിനെ തുടര്‍ന്ന് നെസ്ലെ ഇന്ത്യയുടെ ലാഭത്തില്‍ 60 ശതമാനത്തിന്റെ ഇടിവ്. 311.29 കോടിയായിരുന്നു നെസ്ലെ ഇന്ത്യയുടെ ലാഭം.
എന്നാല്‍ ഇത് സെപ്തംബര്‍ 30 ആകുമ്പോഴേക്കും 124.2 കോടിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇക്കാലയളവില്‍ വില്പനയില്‍ 32.1 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. കയറ്റുമതിയില്‍ 6.4 ശതമാനം ഇടിവാണ് ഉണ്ടായത്.
മൊത്തവരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. മൊത്തവരുമാനം 31 ശതമാനം താഴ്ന്ന് 1,769 കോടി രൂപയാണ് ഇക്കാലയളവിലെ കമ്പനിയുടെ മൊത്ത വരുമാനം. കഴിഞ്ഞ ജൂണ്‍ 5നാണ് ഇന്ത്യയില്‍ മാഗി നിരോധിച്ചത്.