രാജ്യത്ത് വിദേശ നാണ്യശേഖരം റെക്കോഡ് ഉയരത്തില്‍

രാജ്യത്തെ വിദേശ നാണ്യശേഖരം റെക്കോഡ് ഉയരത്തിലെത്തി.

മുംബൈ, റിസര്‍വ് ബാങ്ക്, ഡോളര്‍ mumbai, reserve bank, doller
മുംബൈ| സജിത്ത്| Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (12:29 IST)
രാജ്യത്തെ വിദേശ നാണ്യശേഖരം റെക്കോഡ് ഉയരത്തിലെത്തി. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് 18ന് അവസാനിച്ച ആഴ്ചയില്‍ 35,594.70 കോടി ഡോളറായി ശേഖരം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 19ലെ റെക്കോര്‍ഡായ 35,546 കോടി രൂപയെയാണ് ഇപ്പോള്‍ മറികടന്നത്.

ഇതിനുമുമ്പ് 2015 ജൂണ്‍ 27ലായിരുന്നു 355.4 ബില്യണ്‍ ഡോളര്‍ എന്ന റെക്കോഡ് ഉയരത്തില്‍ വിദേശ നാണ്യശേഖരമെത്തിയത്. വിദേശ കറന്‍സി നിക്ഷേപങ്ങള്‍ സ്വര്‍ണം, അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യിലെ സ്പെഷല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) എന്നിവ ചേര്‍ന്നതാണ് രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം. വിദേശ കറന്‍സിയില്‍ ഭൂരിഭാഗവും വിവിധ രാജ്യങ്ങളുടെ കടപ്പത്രങ്ങളിലാണു നിക്ഷേപിക്കുക. കുറേ വിവിധ വിദേശരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളിലും പ്രമുഖ വാണിജ്യബാങ്കുകളിലും ഉണ്ടാകും.

സ്വര്‍ണശേഖരം 1,932.5 കോടി ഡോളറിന്റെ 558 ടണ്‍ വരും. വിദേശ കറന്‍സി നിക്ഷേപങ്ങള്‍ 33,250.4 കോടി ഡോളറുണ്ട്. ഐഎംഎഫില്‍ 261.8 കോടി ഡോളറിന്റെ എസ്ഡിആറും ഉണ്ട്.

ഫെബ്രുവരി 26നുശേഷം റിസര്‍വ് ബാങ്ക് 900 കോടിയിലേറെ ഡോളര്‍ റിസര്‍വിലേക്കു ചേര്‍ത്തിട്ടുണ്ട്. അതിനു ശേഷം രൂപയുടെ വിനിമയനിരക്ക് മൂന്നു ശതമാനം കൂടി. ഫെബ്രുവരി 25ന് ഒരു ഡോളറിന് 68.71 രൂപ വേണമായിരുന്നു. ബുധനാഴ്ച അത് 66.63 രൂപയായി കുറയുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :