കൊച്ചി|
Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (13:37 IST)
തൊണ്ണൂറുകളിലെ ഓര്‍മചിത്രംപോലെ കണ്ണന്‍ദേവന്‍ കുന്നുകളിലേക്ക് നടന്നുകയറിയ മോഹന്‍ലാലിനെ ഓര്‍മ്മയില്ലേ?. തോള്‍ ചെരിച്ച് കണ്ണന്‍ ദേവന്‍ ചായ കുടിപ്പിക്കാന്‍ കുടുംബസദസുകളിലേക്ക് വന്ന ലാല്‍. വീണ്ടും ആ ചൂട് ചായയുടെ കടുപ്പം ചുണ്ടോട് ചേര്‍ക്കാന്‍ താരരാജാവ് എത്തുന്നു. കണ്ണന്‍ ദേവന്‍ തേയിലയുടെ ബ്രാന്‍ഡ് അംബാസിഡറായാണ് മോഹന്‍ലാല്‍ വീണ്ടുമെത്തുന്നത്. ലാല്‍ അഭിനയിക്കുന്ന പരസ്യചിത്രം പ്രമുഖ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തു തുടങ്ങി.
1990-കളില്‍ കണ്ണന്‍ ദേവന്‍ തേയിലയിലൂടെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു മോഹന്‍ലാല്‍. പുതിയ ആത്മവിശ്വാസത്തോടെ കണ്ണന്‍ദേവന്‍ തേയില മുന്നോട്ടുകുതിക്കുമ്പോഴാണ് മോഹന്‍ലാല്‍ വീണ്ടുമൊരിക്കല്‍ കൂടി ബ്രാന്‍ഡ് പ്രചാരണത്തിനായി വരുന്നതെന്ന് കണ്ണന്‍ ദേവന്‍ ടീ എന്ന്
ടാറ്റ ഗ്ലോബല്‍ ബിവറേജസ് ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ വൈസ് പ്രസിഡന്റും മാര്‍ക്കറ്റിംഗ് ഹെഡുമായ വിക്രം ഗ്രോവര്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും ഉയര്‍ന്ന മലനിരകളില്‍ ഉല്പാദിപ്പിക്കുന്നതാണ് കണ്ണന്‍ ദേവന്‍ തേയിലയെന്നത് അടയാളപ്പെടുത്തുന്ന രീതിയിലാണ് പരസ്യം. പുതിയ ബ്രാന്‍ഡ് പായ്‌ക്കിംഗോടെയായിരിക്കും ഇനി കണ്ണന്‍ ദേവന്‍ തേയില വിപണിയിലെത്തുക.