Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (16:45 IST)
എം ഐ A2 സ്മാർട്ട്ഫോണുകൾക്ക് വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷവോമി. ഒറ്റയടിക്ക് 2000 രൂപയുടെ വിലക്കിഴിവാണ് സ്മാർട്ട്ഫോണിന് ഷവോമി നൽകുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് എം ഐ A2 ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഫോണിന്റെ 4 ജി ബി റാം പതിപ്പിന് 16,999 രൂപയായിരുന്നു വില.
അടുത്തിടെ വോണിന്റെ വില 13,999 രൂപയായി ഷവോമി കുറച്ചിരുന്നു ഇപ്പോൾ 2000 രൂപയുടെ വിലക്കിഴവ്കൂടി ചേർത്ത് ഫോൺ ഇപ്പോൾ 11,999 രൂപക്ക് സ്വന്തമാക്കാൻ സാധിക്കും. ഷവോമിയുടെ ഓൺലൈൻ സ്റ്റോറായ എം ഐ ഡോട്കോം വഴിയും ആമസോൺ വഴിയും ഓഫർ പ്രകാരം എം ഐ
A2 സ്വന്തമാക്കാനാകും.
5.99 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 2 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 12 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകൾ ഫോണിന്റെ പ്രത്യേകതയാണ്. 20 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ ഒക്ടാകോർ സ്നാപ്ഡ്രാഗൺ 660 പ്രോസസറാണ് എം ഐ A2 വിന്റെ കരുത്ത്. 3010 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.