ലെനോവോ വൈബ് പി 1 ടര്‍ബോ ഇന്ത്യന്‍ വിപണിയില്‍

ലെനോവോയുടെ ഏറ്റവും പുതിയ മോഡല്‍ വൈബ് പി 1 ടര്‍ബോ ഇന്ത്യന്‍ വിപണിയിലെത്തി

ലെനോവോ, സ്മാര്‍ട്ട്ഫോണ്‍ lenovo, smartphone
സജിത്ത്| Last Modified ശനി, 23 ഏപ്രില്‍ 2016 (09:22 IST)
ലെനോവോയുടെ ഏറ്റവും പുതിയ മോഡല്‍ വൈബ് പി 1 ടര്‍ബോ ഇന്ത്യന്‍ വിപണിയിലെത്തി. ഈ വര്‍ഷം ആദ്യമാണ് ഇന്തോനേഷ്യയില്‍ ഫോണ്‍ പുറത്തിറക്കിയത്. ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി ഫോണ്‍ ലഭ്യമാണ്. 17,999 രൂപയാണ് ഫോണിന്റെ വില.

ഗ്രാഫൈറ്റ്‌ഗ്രേ, സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1080*1920 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്. 5000 എം എ എച്ച് ബാറ്ററി ലൈഫ് തന്നെയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കമ്പനി ഉയര്‍ത്തിക്കാട്ടുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറെജുമാണ്‍. സ്‌നാപ്ഡ്രാഗണ്‍ 615 ഒക്ടാ കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

13 മെഗാപിക്‌സല്‍ പിന്‍ കാമറയും 5 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. 4 ജി എല്‍ ടി ഇ സപ്പോര്‍ട്ടും ഡ്യുവല്‍ സിം സംവിധാനവും ഉണ്ട്. 24 വാട്ട് ചാര്‍ജിങ് കാപ്പബിലിറ്റിയും കമ്പനി അവകാശപ്പെടുന്നു. 152.9×75.6×9.9 എം എം വലിപ്പവും 187 ഗ്രാം ഭാരവുമാണ് ഫോണിനുള്ളത്.
എന്‍ എഫ് സി, യു എസ് ബി ഒ ടി ജി, എ ജി പി എസ്, ബ്ലൂടൂത്ത് , വൈഫൈ എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :