Last Modified ശനി, 25 മെയ് 2019 (15:23 IST)
കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യൻ വാഹന വിപണിയിൽ കരുത്തുകാട്ടാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയി പുറത്തിറക്കുന്ന ആദ്യ വാഹനത്തിന്റെ രേഖാചിത്രം നേരത്തെ തന്നെ കിയ പുറത്തുവിട്ടിരുന്നു ഇപ്പോഴിതാ വാഹനത്തിന്റെ ഇന്റീരിയറിന്റെ രേഖാ ചിത്രങ്ങൾ കൂടി കിയ പുറത്തു വിട്ടിരിക്കുകയാണ്.
ഇന്റീരിയറിലെ പ്രീമിയം ഫീച്ചറുകൾ ദൃശ്യമാകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ കിയ പുറത്തുവിട്ടിരിക്കുന്നത്. ഒതുക്കമാർന്ന ശൈലിയിലാണ് വാഹനത്തിന്റെ
ഇന്റീരിയർ സജ്ജീകരിച്ചിരിക്കുന്നത്. ഇന്ഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെയുള്ള അത്യാധുനില സംവിധനങ്ങളും ചിത്രങ്ങളിൽ കാണാം.
2018ലെ ഓട്ടോ എക്സ്‌പോയിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ എസ് പി എന്ന കൺസെപ്‌റ്റ് മോഡലിനെയാണ് കിയ ഇന്ത്യയിലെത്തിക്കുന്നത്. കാഴ്ചയിൽ തന്നെ കരുത്ത് വെളിവാകുന്ന അഗ്രസീവ് ഡിസൈനാണ്` വാഹനത്തിന് നൽകിയ്രിക്കുന്നത്, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് ഡിസൈൻ ശൈലിയെ വേണമെങ്കിൽ വിശേഷിപ്പിക്കാം.
കടുവയുടെ മൂക്കിന് സമാനമെന്ന് തോന്നിക്കുന്ന പ്രത്യേക ഡിസൈനിലുള്ള ഗ്രില്ലാണ് വാഹനത്തിന് അഗ്രസീവ് ലുക്ക് നൽകുന്നതിലെ പ്രധാന ഘടകം. നിണ്ടുപാരന്ന ബോണറ്റും എലി ഇ ഡി ഹെഡ് ലാമ്പുകളും ഈ ഗാംഭീര്യം വർധിപ്പിക്കുന്നു. ഷാർപ്പ് സ്ട്രോങ് ലൈനുകൾ വാഹനത്തിന്റെ ബോഡിയിൽ ഉടനീളം കാണാൻ സാധിക്കും. ജൂൺ 20നാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.