അഭിറാം മനോഹർ|
Last Modified ശനി, 20 നവംബര്‍ 2021 (20:35 IST)
തുണിത്തരങ്ങൾ, ചെരിപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർധിപ്പിച്ചു.സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ്(സിബിഐസി)ആണ് ഇക്കാര്യം അറിയിച്ചത്.
ഇതോടെ വസ്‌ത്രങ്ങൾക്ക് ജനുവരി മുതൽ വില കൂടും. നിലവിൽ 1000 രൂപവരെയുള്ള തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനമായിരുന്നു നികുതി ഉണ്ടായിരുന്നത്. ഇത് അഞ്ചിൽ നിന്നും 12 ശതമാനമാക്കിയിട്ടുണ്ട്. തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്‌കരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
ജിഎസ്ടി നിരക്ക് കൂട്ടിയില്ലെങ്കിലും വസ്ത്രവിലയിൽ 15-20ശതമാനംവരെ വിലവർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിപണിയിൽ 80ശതമാനവും 1,000 രൂപക്ക് താഴെയുള്ള വസ്‌ത്രങ്ങളാണുള്ളത്.