ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് വർധന, മാർച്ചിൽ മാത്രം സമാഹരിച്ചത് 1.23 ലക്ഷം കോടി രൂപ

അഭിറാം മനോഹർ| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (14:47 IST)
മാർച്ചിലെ ജിഎസ്‌റ്റി വരുമാനം എക്കാലത്തെയും ഉയർന്ന നിലവാരമായ 1.23 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേസമയത്തെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ 27 ശതമാനത്തിന്റെ വർധനയാണിത്.

ജിഎസ്ടി നടപ്പാക്കിയതിനുശേഷം ഇത്രയും വരുമാനം ലഭിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ആറുമാസമായി ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ജിഎസ്‌ടി വരുമാനം. കൊവിഡ് നൽകിയ സാമ്പത്തിക ആഘാതത്തിൽ നിന്നും രാജ്യം തിരിച്ചുവരുന്നതിന്റെ സൂചനയാണിതെന്നാണ് സർക്കാർ വിലയിരുത്തൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :