കാറിന്റെ മുൻസീറ്റ് യാത്രക്കാർക്ക് ഡ്യുവൽ എയർബാഗ്: സമയപരിധി നീട്ടി

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ജൂണ്‍ 2021 (15:59 IST)
കാറിന്റെ മുൻനിരയിലെ രണ്ട് സീറ്റിലും എയർബാഗ് നിർബന്ധമാക്കാനുള്ള സമയപരിധി കേന്ദ്രസർക്നീട്ടി. കൊവിഡ് പശ്ചാത്തലത്തിൽ ഡിസംബർ 31 വരെയാണ് സമയപരിധി നീട്ടിയത്. നേരത്തെ ഓഗസ്റ്റ് 31ന് മുൻപ് കാർ നിർമാതാക്കൾ നിബന്ധന പാലിക്കണമെന്നായിരുന്നു നിർദേശം.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മുൻനിരയിലെ രണ്ട് സീറ്റിലും എയർബാഗ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. ഏപ്രിൽ ഒന്ന് മുതൽ പുറത്തിറങ്ങുന്ന എല്ലാ കാറുകലുടെയും രണ്ട് സീറ്റിലും എയർബാഗ് നിർബന്ധമാണെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ പറയുന്നു. നിലവിലുള്ള വാഹനങ്ങൾക്കുള്ള സമയപരിധി ഓഗസ്റ്റ് 31 ആയിരുന്നു. ഇതാണ് ഡിസംബർ 31ലേക്ക് നീട്ടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :