ഓഹരിവിപണി നഷ്ടത്തോടെ തുടങ്ങി

ഓഹരിവിപണി , മുംബൈ , നിഫ്റ്റി , സെന്‍സെക്‌സ്
മുംബൈ| jibin| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (10:53 IST)
ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 27 പോയന്റ് താഴ്ന്ന് 26793ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 8030ലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ്.

ഭേല്‍, വിപ്രോ, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് ലാബ്, എല്‍ ആന്റ് ടി, എന്‍എംഡിസി, ബാങ്ക് ഓഫ് ബറോഡ, ഡിഎല്‍എഫ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, സെസ സ്‌റ്റെര്‍ലൈറ്റ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

രാവിലത്തെ വ്യാപാരത്തില്‍ രൂപയുടെ മുല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 61.03 നിരക്കിലാണ് രൂപയുടെ മൂല്യം. ഇന്നലെ ഇത് 61.13 ആയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :