നാണ്യപ്പെരുപ്പം വീണ്ടും കുറഞ്ഞു

നാണ്യപെരുപ്പം, റിസര്‍വ് ബാങ്ക്, ഓഹരിവിപണി
ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (14:39 IST)
രാജ്യത്തേ നാണ്യപ്പെരുപ്പം അഞ്ചുവര്‍ഷത്തേ ഏറ്റവും കുറഞ്ഞ നിരക്കിലേക്കെത്തി. ഭക്ഷ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വിലകുറയുന്നതാണ് നാണ്യപ്പെരുപ്പം കുറയാന്‍ കാരണം. മൊത്തവിലസൂചികയനുസരിച്ചുള്ള നാണ്യപെരുപ്പം ഓഗസ്റ്റില്‍ 3.74 ശതമാനമായാണ് കുറഞ്ഞത്.

ജൂലൈയില്‍ ഇത് 5.19 ശതമാനമായിരുന്നു. നാണ്യപ്പെരുപ്പത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ റിസര്‍വ് ബാങ്ക് വായ്പ്പാ പലിശ കൂട്ടാനുള്ള സാധ്യത കുറഞ്ഞു. ഈ മാസം അവസാനം ചേരുന്ന റിസര്‍വ് ബാങ്കിന്റെ വായ്പനയ അവലോകനയോഗം ചേരുന്നത്.

എന്നാല്‍ കുറഞ്ഞു. എന്നാല്‍, ഉപഭോക്തൃസൂചികയനുസരിച്ചുള്ള നാണ്യപെരുപ്പം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വായ്പപ്പലിശ കുറയ്ക്കാനുള്ള സാധ്യതയും കുറവാണെന്നാണ് വിലയിരുത്തല്‍.

നാണ്യപ്പെരുപ്പം കുറഞ്ഞെങ്കിലും ഓഹരിവിപണി കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്. സമ്മര്‍ദ്ദത്തേ തുടര്‍ന്ന് സെന്‍സെക്‌സ് 200 ലേറെ പോയിന്റ് നഷ്ടത്തില്‍ 27000 ത്തിന് താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്ടി 8100 ല്‍ താഴെയാണ്. വ്യാവസായികോല്‍പ്പാദനം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതാണ് വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം കൂടാന്‍ കാരണം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :