ഒറ്റ മണിക്കൂർ കൊണ്ട് ഓഹരിവിപണിയിൽ ഒലിച്ചുപോയത് 8 ലക്ഷം കോടി!

അഭിറാം മനോഹർ| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (13:03 IST)
യുക്രെയ്‌നിനെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ഒറ്റ മണിക്കൂർ കൊണ്ട് ഓഹരിവിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് 8 ലക്ഷം കോടിയിലധികം. വൻ ഇടിവാണ് ഇന്ത്യൻ ഓഹരിസൂചികകളിൽ രാവിലെയുണ്ടായത്.

ഇന്ന് രാവിലെ വിപണി തുറന്ന് ഒരു മണിക്കൂറാകുമ്പോൾ ഓഹരിവിപണിയുടെ മൂല്യം 2,47,46,960.48 കോടിയിൽ എത്തി. ഇന്നലത്തേതിൽ നിന്ന് 8.2 ലക്ഷം കോടിയുടെ കുറവാണിത്. സെൻസെക്‌സ് വ്യാപാരത്തുടക്കത്തിൽ ‌തന്നെ രണ്ടര ശതമാനത്തിലേറെ താഴ്‌ന്നു.മൂന്നര മണിക്കൂർ നഷ്‌ടത്തിലാണ് നിഫ്‌റ്റിയിൽ നിലവിൽ വ്യാപാരം നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :