എന്‍സിപി. സംസ്‌ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍, എംഎല്‍എമാരായ എ.കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരുമായി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
സീറ്റ് വിഭജന ചര്‍ച്ചയ്‌ക്കെത്തിയ പാര്‍ട്ടി നേതാക്കളെ ഇടതുമുന്നണി നേതാക്കള്‍ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി മുന്നണിയുമായുള്ള ബന്ധം വിടണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിച്ചതോടെയാണ് എന്‍സിപിയില്‍ പ്രതിസന്ധി ഉടലെടുത്തത്.
കേരളത്തില്‍ എന്‍സിപി എല്‍ഡിഎഫിനൊപ്പം തുടരും ജനറല്‍ സെക്രട്ടറിയും മുഖ്യവക്താവുമായ ഡി പി ത്രിപാഠി എംപി പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും.
നിലവിലുള്ള സാഹചര്യത്തില്‍ സീറ്റ് നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് നേതൃത്വം വിശദീകരിച്ചിട്ടുണ്ട്. സീറ്റ് കിട്ടിയില്ല എന്ന കാരണത്താല്‍ എല്‍ഡിഎഫ് വിടാന്‍ ഉദ്ദേശ്യമില്ലെന്നും ത്രിപാഠി പറഞ്ഞു.