ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കായി കൂടുതല്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസിന്‍െറ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും.
പ്രതിരോധമന്ത്രി എ കെ ആന്റണി അധ്യക്ഷനായ സമിതി തയാറാക്കിയ പത്രിക പ്രധാനമന്ത്രി മന്മോഹന് സിങ്, പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പുറത്തിറക്കുന്നത്.
വിവിധ വിഭാഗങ്ങളില്‍ നിന്നുളളവരില്‍ നിന്നായി രാഹുല്‍ ഗാന്ധി നടത്തിയ ആശയവിനിമയത്തില്‍ വരുന്ന അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക.