മേരി കോമിന് വെങ്കലം, റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകി ഇന്ത്യ

ചിപ്പി പീലിപ്പോസ്| Last Modified ശനി, 12 ഒക്‌ടോബര്‍ 2019 (12:45 IST)
ലോക ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ മേരി കോമിന് വെങ്കലം. മേരി കോമിന്റെ തോല്‍വിയെ ചോദ്യം ചെയ്ത് അപ്പിൽ നൽകി ഇന്ത്യ. രണ്ടാം സീഡ് താരവും യൂറോപ്യന്‍ ജേതാവുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി കോം സെമിയില്‍ പരാജയപ്പെട്ടതായി പ്രഖ്യാപിച്ച റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്.

എന്നാല്‍ വിധിനിര്‍ണയത്തില്‍ റഫറിക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ നിരസിച്ചു. ഇതോടെ, മേരി കോമിന് വെങ്കലം. ബോക്സിങ്കില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന റെക്കോർഡും മേരി കോമിനു സ്വന്തം.

1-4 ന് മേരി പരാജയപ്പെട്ടുവെന്നായിരുന്നു മത്സരഫലം. ഇതില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. സെമിയിലെ മേരി കോമിന്റെ പരാജയം തന്നെയാണെന്ന റഫറിയുടെ തീരുമാനത്തോട് വിധി കർത്താക്കൾ യോജിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :