ഒന്നിനു പുറകെ ഒന്നായി തോല്‍‌വികള്‍; കൊറിയ ഓപ്പണില്‍ സിന്ധുവിന് ഞെട്ടിക്കുന്ന തോല്‍വി

  pv sindhu ,  korea open , പി വി സിന്ധു , കൊറിയ ഓപ്പണ്‍ , ലോക ചാമ്പ്യന്‍‌ഷിപ്
ഇഞ്ചിയോൺ| മെര്‍ലിന്‍ സാമുവല്‍| Last Updated: ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (13:09 IST)
ലോക ചാംപ്യൻഷിപ്പ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തിനു തൊട്ടുപിന്നാലെ തോല്‍‌വികള്‍ ഏറ്റുവാങ്ങി പി വി സിന്ധു. ചൈന ഓപ്പണിലെ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ താരം പരാജയമറിഞ്ഞു.

യുഎസ്എ താരം ഷാങ് ബ്യൂവനാണ് ആദ്യ റൗണ്ടിൽ സിന്ധുവിനെ അട്ടിമറിച്ചത്. അഞ്ചാം സീഡായ സിന്ധുവിനെതിരെ ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് ലോക പത്താം നമ്പർ താരമായ ഷാങ് ബ്യൂവന്റെ ജയം. സ്‌കോര്‍: 21–7, 22–24, 15–21.

ആദ്യഗെയിം 21-7ന്
സ്വന്തമാക്കിയ സിന്ധു അനായാസ ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും രണ്ടും മൂന്നൂം ഗെയിമുകളില്‍ ഷാങ് കടുത്ത പോരാട്ടം പുറത്തെടുത്തു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം ഗെയിം 22-24ന് സ്വന്തമാക്കി സാംഗ് തിരിച്ചടിച്ചു. മൂന്നാം ഗെയിമില്‍ കാര്യമായ പോരാട്ടമില്ലാതെ തന്നെ സിന്ധു കൈ വിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :