സിന്ധുവിന്റെ ‘വലം‌കൈ’ രാജിവച്ച് മടങ്ങി; ഇനി താരത്തിനൊപ്പം ആ കൊറിയക്കാരിയില്ല

  Kim Ji Hyun , PV Sindhu , പിവി സിന്ധു , കിം ജി ഹ്യുൻ , ഗോപീചന്ദ്
ഹൈദരാബാദ്| മെര്‍ലിന്‍ സാമുവല്‍| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (15:20 IST)
ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ താരം പിവി സിന്ധുവിന്റെ പരിശീലക സംഘത്തിലെ പ്രമുഖയായ രാജിവച്ചു. ദക്ഷിണ കൊറിയക്കാരിയായ കിം ഭര്‍ത്താവിന്റെ രോഗത്തെ തുടര്‍ന്നാണ് ജോലി ഉപേക്ഷിച്ച് മടങ്ങിയത്.

ചൈന ഓപ്പണിൽ മത്സരിക്കാനിറങ്ങുന്നതിന് മുമ്പ് തന്നെ കിമ്മിന്റെ സേവനം സിന്ധുവിന് നഷ്‌ടമായിരുന്നു. ആഴ്‌ചകള്‍ക്ക് മുമ്പ് കിമ്മിന്റെ ഭർത്താവിന് പക്ഷാഘാതം വന്നു. അതീവ ഗുരുതരാവസ്ഥയിലായ ഭർത്താവിനെ
ന്യൂസീലൻഡിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതോടെ കിം ഒപ്പമില്ലാതെയാണ് ചൈന ഓപ്പണിൽ സിന്ധു ഇറങ്ങിയത്. എന്നാല്‍, രണ്ടാം റൗണ്ടിൽത്തന്നെ താരം തോല്‍‌വിയറിയുകയും ചെയ്‌തു.

മുഖ്യ പരിശീലകൻ പുല്ലേല ഗോപീചന്ദ്, മറ്റ് സപ്പോർട്ട് സ്‌റ്റാഫ് എന്നിവര്‍ക്കൊപ്പം മികച്ച പ്രവര്‍ത്തനമായിരുന്നു സിന്ധുവിനായി കിം നടത്തിയത്. കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ ഗോപീചന്ദിനെക്കാളേറെ സിന്ധുവിനെ നിയന്ത്രിച്ചതും കളിയിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടിയതും കിമ്മായിരുന്നു.

കൈമിടുക്കിലെ പോരായ്മയാണ് സിന്ധുവിന് തിരിച്ചടിയാകുന്നതെന്ന് കണ്ടെത്തിയതും ആ മേഖലയില്‍ കൂടുതല്‍ ശിക്ഷണവും ഉപദേശങ്ങളും നല്‍കിയതും കിമ്മായിരുന്നു.
ഇതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമായിരുന്നു സിന്ധുവിന്റെ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് കിരീടവിജയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :