ലോക റെക്കോഡോടെ പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; ഷൂട്ടിങ്ങില്‍ ചരിത്രം കുറിച്ചത് അവനി ലേഖര

രേണുക വേണു| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (08:21 IST)

ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിത വിഭാഗം 10 m ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലേഖരയാണ് സ്വര്‍ണം നേടിയത്. ലോക റെക്കോഡോടെയാണ് അവനിയുടെ സ്വര്‍ണ നേട്ടം. 249.6 പോയിന്റോടെയാണ് അവനി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അവനി സ്വന്തമാക്കി. ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ നാലായി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :