റാങ്കിങ്ങിൽ പിന്നിലുള്ള കളിക്കാരെ ബിഗ് ത്രീ സാമ്പത്തികമായി സഹായിക്കും: പ്രഖ്യാപനവുമായി ജോക്കോവിച്ച്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2020 (17:11 IST)
എടിപി ടെന്നീസ് റാങ്കിങ്ങിൽ ഏറെ പുരകിലുള്ള താരങ്ങൾക്ക് സഹായവുമായി ടെന്നീസിലെ ബിഗ് ത്രീകളുണ്ടാവുമെന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്.ടെന്നീസിലെ ഇതിഹാസ താരങ്ങളായ റോജർ ഫെഡററിനോടും,റാഫേൽ നദാലിനോടും കൈക്കോർത്താകും പദ്ധതി നടപ്പിലാക്കുക.

കൊറോണ വൈറസ് വ്യാപനം മൂലം ലോകത്തെമ്പാടുമുള്ള ടെന്നീസ് മത്സരങ്ങൾ താത്‌കാലികമായി റദ്ദാക്കിയിരിക്കുന്ന സാഹചര്യത്തിൽ റാങ്കിങ്ങിൽ 200 മുതൽ 1000 വരെയുള്ള താരങ്ങൾക്ക് സാമ്പത്തികമായി പിന്തുണ നൽകാനാണ് മൂന്ന് പേരുടേയും തീരുമാനം.റാങ്കിങ്ങിൽ ഏറെ പുറകിലുള്ള താരങ്ങൾക്ക് ടെന്നീസ് അസോസിയേഷന്റെ ആനുകൂൽയങ്ങൾ ലഭ്യമാവാത്തതിനാലണ് തീരുമാനം.

ഇവർ മൂന്നുപേരും ചേർന്ന് ഏകദേശം നാല്പത് ലക്ഷം യൂറോ കളിക്കാർക്ക് വേണ്ടി മുടക്കും. ഈ സീസണിൽ ഇനി കളി നടക്കുകയാണെങ്കിൽ സമ്മാനതുകയിൽ നിന്നും പണം സമാഹരിച്ച് നൽകാനും പദ്ധതിയുണ്ട്.നിലവിൽ എ.ടി.പി പ്ലെയേഴ്സ് കൗൺസിലിന്റെ പ്രസിഡന്റാണ് ജോക്കോവിച്ച്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :