കോപ്പ അമേരിക്ക: മെക്സികോ - വെനിസ്വേല മത്സരം സമനിലയിൽ

വെനസ്വേലയ്ക്ക് കരുത്തരായ അർജന്റീന ക്വാർട്ടറിൽ എതിരാളി

 കോപ്പ അമേരിക്ക , മെക്സികോ - വെനിസ്വേല , ജീസസ് കൊറോണ
ഹൂസ്റ്റൺ| jibin| Last Updated: ചൊവ്വ, 14 ജൂണ്‍ 2016 (08:27 IST)
ഫുട്ബാൾ ഗ്രൂപ്പ് സി മത്സരത്തിൽ മത്സരം സമനിലയിൽ. ഇരു ടീമുകളും ഒാരോ ഗോളുകളാണ് നേടിയത്. മൽസരത്തിന്റെ ഏറിയ പങ്കും ലീഡ് നിലനിർത്തിയ വെനസ്വേല, അവസാന നിമിഷം വഴങ്ങിയ ഗോളിലാണ് മെക്സിക്കോയോട് സമനില വഴങ്ങിയത്.

പത്താം മിനിറ്റില്‍ മിനിറ്റിൽ ജോസ് വെലസ്ക്വസ് മികച്ചൊരു ഗോളിലൂടെ വെനസ്വേലയ്ക്ക് ലീഡ് സമ്മാനിച്ചെങ്കിലും 80-മത്
മിനിറ്റിൽ നേടിയ ഗോളിൽ മെക്സിക്കോ സമനില പിടിച്ചു. മത്സരം ആരംഭിച്ച് മൂന്നാം മിനിട്ടിൽ ഫൗൾ കാണിച്ച വെനിസ്വേലയുടെ അലക്സാണ്ടർ ഗോൻസാലസ് മഞ്ഞ കാർഡ് കണ്ടു. കിസ്റ്റ്യൻ സാന്‍റോസിന് 52മത് മിനിട്ടിലും അഡൽബെർട്ടോ പെനരൻഡക്ക് 69മത് മിനിട്ടിലും മഞ്ഞ കാർഡ് ലഭിച്ചു.

മെക്സികോ ടീമിൽ 45മത് മിനിട്ടിൽ ഹെക്ടർ ഹെരേരയും 59മത് മിനിട്ടിൽ ജീസസ് മോലിനയും മഞ്ഞ കാർഡ് കണ്ടു.
സമനിലയോടെ ഇരുടീമുകൾക്കും ഏഴു പോയിന്റു വീതമായി. ഗോൾശരാശരിയിൽ മെക്സിക്കോ ഗ്രൂപ്പ് ചാംപ്യൻമാരായപ്പോൾ വെനസ്വേല രണ്ടാമതായി.

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നിലവിലെ ചാംപ്യൻമാരായ ചിലെയെ പാനമയോ ആയിരിക്കും ക്വാർട്ടറിൽ മെക്സിക്കോയുടെ എതിരാളികൾ. രണ്ടാമതായിപ്പോയ വെനസ്വേലയ്ക്ക് കരുത്തരായ അർജന്റീന ക്വാർട്ടറിൽ എതിരാളികളാകാനാണ് സാധ്യത. ജയിച്ചാൽ ഗ്രൂപ്പു ചാംപ്യൻമാരാകാമെന്നതിന് പുറമെ, ക്വാർട്ടറിൽ അർജന്റീനയെ നേരിടുന്നത് ഒഴിവായിക്കിട്ടുകയും ചെയ്യുമെന്ന നിലയിലായിരുന്നു മെക്സിക്കോയ്ക്കെതിരെ വെനസ്വേല കളത്തിലിറങ്ങിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :