ജൂനിയര്‍ ഏഷ്യാകപ്പ് വനിത ഹോക്കി; ഇന്ത്യ ജപ്പാനോട് തോറ്റു

ചാങ്ഷു| JOYS JOY| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (19:23 IST)
ജൂനിയര്‍ ഏഷ്യാകപ്പ് വനിത ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി.
സെമിയില്‍ ജപ്പാനോടാണ് തോറ്റത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2 - 3 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

മത്സരം 2-2 എന്ന സ്കോറില്‍ സമനിലയിലായി. തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ ഇന്ത്യ തോല്‍വി ഏറ്റു വാങ്ങുകയായിരുന്നു. അവസാന ശ്രമത്തില്‍ ഇന്ത്യക്ക് സ്കോര്‍ ചെയ്യാനായില്ല.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചൈനയാണ് ജപ്പാന്റെ എതിരാളികള്‍. ഞായറാഴ്ച മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യ കൊറിയയെ നേരിടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :