ചന്ദ്രഗ്രഹണത്തെ കുറിച്ചുള്ള വിശ്വാസങ്ങൾ ഇങ്ങനെ !

Last Modified തിങ്കള്‍, 15 ജൂലൈ 2019 (16:38 IST)
ഈ മാസം 17നാണ് കേതുഗ്രസ്ത ചന്ദ്രഗ്രഹണം. ജ്യോതിഷത്തിലും ഹൈന്ദവ വിശ്വാസത്തിലും ചന്ദ്രഗ്രഹണത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളും ആരാധനകളും ഉണ്ട് ചന്ദ്രഗ്രഹണത്തിന്റെ മണിക്കൂറുകളെ ഏറെ പ്രാധാന്യമുള്ള മണിക്കൂറുകളായാണ് ജ്യോതിഷത്തിൽ പറയുന്നത്.

ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിച്ചുകൂടാ എന്നൊരു വിശ്വാസം ഉണ്ട്. ഈ സമയത്ത് ഭക്ഷണത്തിൽ അണുക്കൾ വർധിക്കുമെന്നാണ് വിശ്വാസം. വെളിച്ചത്തെ ഇരുട്ട് മൂടന്ന സമയമായതിനാലാണ് ഇത്തരം ഒരു വിശ്വാസം. ചന്ദ്രഗ്രഹണസമയത്ത് ഭക്ഷണം സംരക്ഷിക്കുന്നതിനായി തുളസിയിലകൊണ്ട് ഭക്ഷണം മൂടുന്ന രീതിയുമുണ്ട്.

ചന്ദ്രഗ്രഹണ സമയത്ത് കുളിക്കുന്നത് ജീവിതത്തിലെ ദോഷങ്ങലും പാപങ്ങളും അകന്നുപോകുന്നതിന് സഹായിക്കും എന്നതാണ് മറ്റൊരു വിശ്വാസം. ഇതിനായി ചന്ദ്രഗ്രഹണ സമയത്ത് പലരും ഗംഗാനനിയിലെത്തി സ്നാനം ചെയ്യാറുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :