വിവാഹം കഴിക്കുന്നത് ആദ്യപ്രണയത്തിലെ പങ്കാളിയെയല്ല!

പ്രണയം, നായകന്‍, രവിശങ്കരന്‍, രാമന്‍ അധികാരി, കല്യാണം, സര്‍വെ
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (17:43 IST)
നിങ്ങളുടെ ആദ്യ പ്രണയത്തിലെ നായകന്‍ അല്ലെങ്കില്‍ നായിക നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും കൂടെയുണ്ടാവുമോ? അതെ എന്നായിരിക്കും പൊതുവെയുള്ള മറുപടിയെങ്കിലും തുര്‍ക്കിയിലെ ഒരു കമ്പനി നടത്തിയ സര്‍വേയില്‍ കണ്ടെത്താനായത് മിക്ക ആളുകളും തങ്ങളുടെ ആദ്യ പ്രണയം വിവാഹത്തിലെത്തിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നാണ്.

വിവാഹിതരായവരില്‍ 60 ശതമാനം പേരും വിശ്വസിക്കുന്നത് തങ്ങളുടെ പങ്കാളി താന്‍ ആദ്യം ഇഷ്ടപ്പെട്ട വ്യക്തിയാണെന്നാണ്. അതേസമയം വിവാഹിതരല്ലാത്തവരില്‍ 69 ശതമാനം പേരും പറയുന്നത് തന്‍റെ ആദ്യ കാമുകിയെ അല്ലെങ്കില്‍ കാമുകനെയല്ല താന്‍ വിവാഹം കഴിക്കുക എന്നാണ്. വിവാഹ മോചനം നേടിയവരില്‍ 80 ശതമാനം പേരും പറഞ്ഞത് തങ്ങളുടെ ആദ്യ പ്രണയിതാവിനെയായിരുന്നില്ല തങ്ങള്‍ വിവാഹം കഴിച്ചത് എന്നാണ്. വിഭാര്യരായവരില്‍ 45.5 ശതമാനം പേരും തങ്ങള്‍ക്ക് ആദ്യമായി ഇഷ്ടം തോന്നിയ ആളെയാണ് വിവാഹം കഴിച്ചത് എന്നാണ് അറിയിച്ചത്. എന്നാല്‍ ഇക്കൂട്ടരില്‍ 48.5 ശതമാനം പേരും മറിച്ചാണ് അഭിപ്രായപ്പെട്ടത്.

പ്രണയ വിവാഹം, സൌകര്യാര്‍ത്ഥമുള്ള വിവാഹം എന്നിവ സംബന്ധിച്ചും ഏജന്‍സി ചോദിച്ചറിഞ്ഞു. 54 ശതമാനം പേര്‍ തങ്ങളുടെ വിവാഹം സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് അവകാശപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ പറഞ്ഞത് അവരുടെത് സൌകര്യം നോക്കിയുള്ള വിവാഹമായിരുന്നു എന്നാണ്. വിവാഹം കഴിക്കാത്തവരില്‍ ഈ ചോദ്യമുന്നയിച്ചപ്പോള്‍ 68 ശതമാനം പേര്‍ പ്രണയത്തിലധിഷ്ഠിതമായ വിവാഹത്തെ പിന്തുണച്ചു. വിവാഹ മോചനം നേടിയവരില്‍ 47 ശതമാനം പേരാണ് പ്രണയവിവാഹത്തെ പിന്തുണയ്ക്കുന്നത്.

പ്രണയത്തില്‍ വിദ്യാഭ്യാസവും ഗ്രാമ-നഗര വ്യത്യാസവും ഒരു പ്രധാന ഘടകമാണെന്നും സര്‍വേയില്‍ കണ്ടെത്താനായി. പ്രാഥമിക വിദ്യാഭ്യാസം നേടിയവരില്‍ 63 ശതമാനം പേരും അവരുടെ ആദ്യ പ്രണയിതാവിനെ വിവാഹം കഴിച്ചു. എന്നാല്‍ യൂണിവേഴ്സിറ്റി ബിരുദ ധാരികളില്‍ ഇത് 40 ശതമാനം മാത്രമാണ്. ആദ്യ പ്രണയം വിവാഹത്തിലെത്തിക്കുന്നവരുടെ നിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 63 ശതമാനമാണെങ്കില്‍ നഗര പ്രദേശങ്ങളില്‍ ഇത് 54 ശതമാനമാണ്.

പ്രണയബന്ധത്തെ കുടുംബം എതിര്‍ക്കുകയാണെങ്കില്‍ ആ ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നവരുടെ എണ്ണം മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ 38 ശതമാനവും ചെറിയ പട്ടണങ്ങളില്‍ 46 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 56 ശതമാനവുമാണ്. തന്‍റെ പങ്കാളിയെ ആര് തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് 64 ശതമാനം പേരും പറഞ്ഞത് അവര്‍ സ്വയം തെരഞ്ഞെടുക്കും എന്നാണ്. 17 ശതമാനം പേര്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗം തെരഞ്ഞെടുക്കും എന്ന് അറിയിച്ചപ്പോള്‍ 11 ശതമാനം പേര്‍ അമ്മയോ സഹോദരിയോ അമ്മായിയോ തെരഞ്ഞെടുക്കും എന്ന് അഭിപ്രായപ്പെട്ടു. ഏഴ് ശതമാനം പേര്‍ അച്ഛനോ സഹോദരനോ തെരഞ്ഞെടുക്കുമെന്ന് പറഞ്ഞു.

ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ഏറ്റവും നല്ല സുഹൃത്ത് ആണോ എന്ന ചോദ്യത്തിന് 63 ശതമാനം പേരാണ് അതെയെന്ന ഉത്തരം നല്‍കിയത്. 25 ശതമാനം പേര്‍ ‘ചില സമയങ്ങളില്‍’ എന്ന ഉത്തരം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :