ക്രിസ്തുമസിന് വീട് തേടിയെത്തുന്ന കരോളിന് പിന്നിൽ ഒരു കഥയുണ്ട്

ക്രിസ്തുമസ് കരോൾ എന്തിനാണെന്ന് അറിയാമോ?

aparna shaji| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2016 (19:19 IST)
ലോകസമാധാനത്തിന്റെയും നന്മയുടെയും സന്ദേശം ഉയര്‍ത്തി സ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടുമായി ക്രിസ്തുമസ് ഇങ്ങെത്തി. ക്രിസ്മസ് കരോളിന് പിന്നിൽ ഒരു ചരിത്രമുണ്ട്. അധികമാർക്കും അറിയാതെ ഓർമകളിൽ കിടന്നുറങ്ങുന്ന ഒരു കഥ. ദുഷ്ടനും പിശുക്കനുമായ എബനേസര്‍ സ്ക്രൂജിന് ഒരു ക്രിസ്മസ് സാഹാഹ്നത്തില്‍ തന്‍റെ വ്യാപാര പങ്കാളിയായിരുന്ന മെര്‍ളിയുടെ പ്രേതത്തെ കണ്ടുമുട്ടി. സ്ക്രൂജിന് ജീവിതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് പ്രേതം വന്നത്.

അന്ന് രാത്രിയില്‍ സ്ക്രൂജിന് അടുത്തെത്തുന്ന ഭൂതം, ഭാവി, വര്‍ത്തമാന കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്ന മൂന്നു പരിശുദ്ധാത്മാക്കള്‍ സ്ക്രൂജിനെ അവന്‍റെ ജീവിതത്തിലെ പ്രധാന ദൃശ്യങ്ങളിലേക്ക് കൊണ്ടുപോവുന്നു.

സഹോദരി മരിക്കുന്നതുവരെ നല്ലവനും ദയാലുവുമായിരുന്നു സ്ക്രൂജ്. എന്നാല്‍ പിന്നീട് അയാള്‍ ക്രൂരനും ദുഷ്ടനുമാവുമയാണ്. സ്വപ്നത്തിലൂടെ കടന്നുപോകുന്ന സ്ക്രൂജ് സ്നേഹത്തെയും ത്യാഗത്തെയും മനസ്സിലാക്കുകയും വീണ്ടും അതേ പാതയില്‍ തന്നെ മടങ്ങിയെത്തുകയും ചെയ്യുന്നു.

നാടകമായും ടെലിവിഷന്‍ പരിപാടിയായും സിനിമയായും ഒരുപാടു തവണ ചിത്രീകരിക്കപ്പെട്ടതാണ് ചാള്‍സ് ഡിക്കന്‍സിന്‍റെ ക്രിസ്മസ് കരോള്‍ എന്ന ഈ കഥ. 1843 ഡിസംബര്‍ 17 ന് പ്രസിദ്ധീകരിച്ചപ്പോള്‍ ആഴ്ചകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പ്രതികളാണ് വിറ്റഴിഞ്ഞത്. ഇതിനെ ക്രിസ്മസ് കഥകളില്‍ ഏറ്റവും പ്രശസ്തമായ ഒന്നായി കരുതുന്നു.

ദാരിദ്യ്രവും സാമൂഹിക അസമത്വവും തമ്മിലുള്ള ബന്ധത്തെയും അതിന്‍റെ കാരണങ്ങളെയും ഫലങ്ങളെയും വളരെ സമര്‍ത്ഥമായി ഡിക്കന്‍സ് ഈ കൃതിയില്‍ പരാമര്‍ശിച്ചിരിക്കുന്നു. ക്രിസ്മസ് കരോളിന്‍റെ ആദ്യ എഡിഷനില്‍ ചിത്രരൂപം നല്‍കിയത് 1843 ല്‍ ജോണ്‍ ലീച്ചാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :