സെറിബ്രല്‍ പള്‍സി ബാധിച്ച സ്ത്രീയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല; സ്‌പൈസ് ജെറ്റിന് പത്ത് ലക്ഷം പിഴ ചുമത്തി

സെറിബ്രല്‍ പള്‍സി ബാധിച്ച സ്ത്രീയെ വിമാനയാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ സ്‌പൈസ് ജെറ്റ് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സാമൂഹ്യപ്രവര്‍ത്തകയായ ജീജ ഘോഷിനെയാണ് ശാരീരിക അവശതകളുടെ പേരില്‍ സ്‌പൈസ് ജെറ്റ് ക്രൂ അധ

ഡല്‍ഹി, കോടതി, സെറിബ്രല്‍ പള്‍സി Delhi, Court, Jija Ghosh
ഡല്‍ഹി| rahul balan| Last Modified വ്യാഴം, 12 മെയ് 2016 (19:51 IST)
സെറിബ്രല്‍ പള്‍സി ബാധിച്ച സ്ത്രീയെ വിമാനയാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ സ്‌പൈസ് ജെറ്റ് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സാമൂഹ്യപ്രവര്‍ത്തകയായ ജീജ ഘോഷിനെയാണ് ശാരീരിക അവശതകളുടെ പേരില്‍ സ്‌പൈസ് ജെറ്റ് ക്രൂ അധികൃതര്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്നത്.

ജെറ്റ് അധികൃതരുടെ നടപടി ജീജ ഘോഷിന് മാനസികപരമായും ശാരീരികപരമായും ഏറെ അവശതകള്‍ സൃഷ്ടിച്ചുവെന്നും കോടതി നിര്‍ദ്ദേശിച്ച നഷ്ടപരിഹാരത്തുക രണ്ടു മാസത്തിനുള്ളില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

നാല്‍പ്പതു വയസ്സുകാരിയായ ജീജ ഘോഷിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് കൊല്‍ക്കത്ത മുംബൈ-ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനെത്തിയ ജീജയെ ക്രൂ അധികൃതര്‍ തടയുകയായിരുന്നു. ഇവരുടെ മാനസിക നില തകരാറിലാണെന്ന് പറഞ്ഞായിരുന്നു യാത്ര മുടക്കിയത്.

2012ലായിരുന്നു സംഭവം നടന്നത്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെറിബ്രല്‍ പള്‍സിയിലെ അധ്യാപികയാണ് ജീജ ഘോഷ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :