റിയോ ഒളിമ്പിക്‌സിന് ഇന്ത്യയില്‍ നിന്ന് എട്ട് ഗുസ്‌തി താരങ്ങള്‍

റിയോ ഒളിമ്പിക്‌സിന് ഇന്ത്യയില്‍ നിന്ന് എട്ട് ഗുസ്‌തി താരങ്ങള്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 12 മെയ് 2016 (09:55 IST)
റിയോ ഒളിമ്പിക്സിന് ഇന്ത്യയില്‍ നിന്ന് എട്ട് ഗുസ്‌തി താരങ്ങള്‍. ഗുസ്തി താരങ്ങളായ രവീന്ദര്‍ ഖത്രിയും ബബിത കുമാരിയും യോഗ്യത നേടിയതോടെയാണ് ഗുസ്തിയിലെ അംഗബലം എട്ടായി ഉയര്‍ന്നത്.

എതിരാളികള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതാണ് ഖത്രിക്കും ബബിത കുമാരിക്കും നേട്ടമായത്. 85 കിലോഗ്രാം ഗ്രീക്കോ - റോമന്‍ വിഭാഗത്തില്‍ ഖത്രി മത്സരിക്കുമ്പോള്‍ 53 കിലോഗ്രാം ഫ്രീസ്റ്റൈലാണ് ബബിതയുടെ മത്സര ഇനം.

നേരത്തെ, വിനേശ് പൊഗാട്ട് 43 കിലോഗ്രാമ്ം വിഭാഗത്തിലും സാക്ഷി മാലിക്ക് 58 കിലോഗ്രാം വിഭാഗത്തിലും യോഗ്യത നേടിയിരുന്നു. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ ഗീതാ പൊഗാട്ട് മാത്രമായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച വനിത. ഇത് ആദ്യമായാണ് ഗുസ്തിയില്‍ മൂന്നു വനിതകള്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :